കോട്ടയം : സ൦സ്ഥാനത്തെ എല്ലാ സ്കൂളുകൾക്കു൦ മെയ് മാസത്തിനുള്ളിൽ പരിശോധന നടത്തി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം എന്ന സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്ന് ലൈസൻസ് മാർഗനിർദേശം നൽകാമെന്ന പേരിൽ സോഷ്യൽ മീഡിയാ വഴി പരസ്യം നൽകി ഇടനിലക്കാർ. സർക്കാർ സർവീസിൽ ഉള്ള ഉദ്യോഗസ്ഥാരാണ് ഇടനിലക്കാരെ മറയാക്കി പണം തട്ടാൻ ഇറങ്ങിയത്. സംസ്ഥാന ആയിരത്തി നാനുറോളം സ്കുളുകൾക്ക് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. ഇതിൽ ഭൂരിഭാഗവു൦ എയിഡ്സ് സ്കൂളുകളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗമാണ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകേണ്ടത്.
Advertisements
തികച്ചും സർക്കാർ നിയന്ത്രണത്തിലുള്ള ഈ പരിശോധനയിൽ സ്വകാര്യ വ്യക്തികളുടെ ഇടപെടൽ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു മുഖ്യ മന്ത്രിക്ക് പരാതി നൽകിയതായി പൊതു പ്ര വാർത്തകൾ എബി ഐപ്പ് പറഞ്ഞു.