വൈക്കം: ഒരിഞ്ച് കൃഷി ഭൂമി പോലും നികത്താൻ അനുവദിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും നിയമങ്ങൾ കാറ്റിൽ പറത്തി നെൽപാടശേഖരം നികത്തുന്നതായി പരാതി. തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ ഉൾപ്പെട്ട റോഡിനോടു ചേർന്ന 45 സെന്റോളം കൃഷി ഭൂമിയാണ് നികത്തിയത്.
പരാതി ഉയർന്ന തോടെ കൃഷി വകുപ്പ്, വില്ലേജ് അധികൃതർ ശക്തമായ നടപടിയുമായി രംഗത്തു വന്നെങ്കിലും താലൂക്ക് ഓഫീസ് അധികൃതരുടെ ഒത്താശയുടെ നികത്തൽ തകൃതിയായി നടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നൂറു കണക്കിന് ലോഡ് പൂഴിമണ്ണടിച്ചാണ് കൃഷി ഭൂമി പുരയിടമാക്കി മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം താലൂക്കിലെ തലയാഴം, ടി വി പുരം പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി ഭൂമി നികത്തുന്നതായി ആരോപണമുയർന്നിട്ടും റവന്യൂ വകുപ്പ് നടപടികർ ശനമാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.