കോട്ടയം: കോട്ടയം മണിപ്പുഴയിൽ ലുലുമാൾ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് കോട്ടയത്തുകാർ. ലുലുമാളിന്റെ ഓരോ നിർമ്മാണ പ്രവർത്തനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോട്ടയം. ഏതാനും മാസങ്ങൾക്കകം ലുലു കോട്ടയം മണിപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ അന്തിമഘട്ടത്തിൽ നടക്കുകയുമാണ്. ഇതിനിടെ കോട്ടയത്തിന്റെ പ്രാധാന്യവും എന്തുകൊണ്ട് കോട്ടയം ലുലുവിനായി തിരഞ്ഞെടുത്തു എന്നതു സംബന്ധിച്ചും തുറന്നു പറയുകയാണ് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.
എം.എ യൂസഫലിയുടെ വാക്കുകൾ ഇങ്ങനെ –
ലുലു കോട്ടയത്ത് തുടങ്ങാൻ കാരണങ്ങൾ പലതാണ്.കോട്ടയത്തുകാർ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ആധുനികരാണ്, ലോകം കണ്ടവരാണ്, ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു ശീലമുള്ളവരും. പ്രതിശീർഷ വരു മാനത്തിൽ ജില്ലകളിൽ നാലാംസ്ഥാനം കോട്ടയത്തിനു ണ്ട്. ദാരിദ്ര്യം പൂജ്യം ശതമാനം. എറണാകുളം കഴിഞ്ഞാൽ ഏറ്റവുമധികം സമ്പന്നരുള്ള രണ്ടാമത്തെ ജില്ല. പാരമ്പര്യസ്വത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനവും ആഡംബര കാർ ഉടമകളുടെ എണ്ണത്തിൽ മൂന്നാംസ്ഥാ നമുണ്ട്. ആരോഗ്യകാര്യത്തിൽ മൂന്നാംസ്ഥാനവും സഞ്ചാരികളുടെ വരവിൽ നാലാംസ്ഥാനവും. പ്രവാസി കളുടെ എണ്ണത്തിലും അമേരിക്ക, യൂറോപ്പ് എന്നിവിട ങ്ങളിലേക്കു പോകുന്നവരുടെ എണ്ണത്തിലും മുൻനിര യിൽ കോട്ടയമുണ്ട്. ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും ഉപ യോഗിച്ച് ശീലിച്ചവരും ഏറ്റവും നവീന കച്ചവടരീതികൾ പോലും പരിചയിച്ചവരുമാണ്. ലേക്‌സ് (തടാകം), ലെറ്റേഴ്സ്(അക്ഷരങ്ങൾ), ലാറ്റ ക്‌സ്(റബർ) എന്നിവയ്‌ക്കൊപ്പം ഇനി ലുലുവിന്റെ എൽ കൂടി കോട്ടയത്തിന് ഒപ്പം ചേർത്തുവയ്ക്കണമെന്നാണ് ആഗ്രഹം.