പത്തനംതിട്ട: ഈ ഫയലിംഗ് മായി ബന്ധപ്പെട്ട് അഭിഭാഷകർക്കും അഭിഭാഷക ക്ലർക്ക് മാർക്കും ഉണ്ടായിട്ടുള്ള പ്രയാസങ്ങൾക്ക് എത്രയും പെട്ടെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കേരള ലോയേ ഴ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ.മുഹമ്മദ് ഷാ ആവശ്യപ്പെട്ടു. അഡ്വ. ഹൻസലാഹ് മുഹമ്മദിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട തരംഗം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഫയലിങ്ങു മായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന് പ്രാപ്തരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും മതിയായ സ്കാനിംഗ് മെഷീനുകൾ ഉടനടി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അഡ്വ. എ എ റസാക്ക് നിയന്ത്രിച്ചു. ജില്ലാ പ്രസിഡണ്ടായി അഡ്വ. മുഹമ്മദ് ഇബ്രാഹിമിനെയും ജനറൽ സെക്രട്ടറിയായി അഡ്വ. ഹിദായത്തുള്ളയേ യും ട്രഷററായി ഇബ്രാഹിംകുട്ടിയെയും വൈസ് പ്രസിഡന്റുമാരായി അഡ്വ. ഷാജഹാൻ പന്തളം, അഡ്വ. കമലാസനൻ എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അഡ്വ.വി രാജേഷ്, അഡ്വ സബിത ബീഗം എന്നിവരെയും സംസ്ഥാന സംസ്ഥാന കൗൺസിൽ അംഗങ്ങളായി അഡ്വ.മുഹമ്മദ് ഇബ്രാഹിം, അഡ്വ. ഹിദായത്തുള്ള, അഡ്വ. ഹൻസലാഹ് മുഹമ്മദ്, അഡ്വ.ഷാജഹാൻപന്തളം എന്നിവരെയും തിരഞ്ഞെടുത്തു . അഡ്വ.റിയാസ് മമ്രാൻ ഐയു എംഎൽ ജില്ലാ പ്രസിഡന്റ് ടി എം ഹമീദ്, അഡ്വ. എം എ റഹ്മാൻ എന്നിവർ സംസാരിച്ചു.