എൽ ഡി എഫ് സർക്കാരിൻന്റെ നാലാം വാർഷിക മഹായോഗം – ജില്ലയിൽ നിന്നും 15,000 പേരെ പങ്കെടുപ്പിക്കും — കേരള കോൺഗ്രസ് (എം)ആനുകാലിക വിഷയങ്ങളിലെ നിലപാടുകൾ പാർട്ടിയുടെ ജനകീയത വർദ്ധിപ്പിച്ചതായി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ

കോട്ടയം : ഏപ്രിൽ 29 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എൽ ഡി എഫ് സർക്കാരിൻറെ നാലാം വാർഷിക മഹായോഗത്തിൽ ജില്ലയിൽ നിന്നും 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി. ഇതിനുവേണ്ടി ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും നേതൃയോഗങ്ങൾ ചേർന്നു കഴിഞ്ഞു. ഗവൺമെന്റിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ചു കഴിഞ്ഞതായി യോഗം ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മെയ് ഒന്നുമുതൽ മുപ്പത്തിയൊന്ന് വരെ ജില്ലയിലൊട്ടാകെ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭവന സന്ദർശനവും ഫണ്ട് പിരിവും നടത്തുവാൻ തീരുമാനിച്ചു. സമീപകാലത്ത് ഉയർന്നുവന്ന ബഫർ സോൺ,വനം വന്യജീവി നിയമഭേദഗതി,മുനമ്പം വിഷയം, കടലവകാശ നിയമം, വഖഫ് നിയമം തുടങ്ങിയ വിഷയങ്ങളിൽ കേരളാ കോൺഗ്രസ് (എം) സ്വീകരിച്ച ധീരമായ നിലപാടുകളും ഏറ്റെടുത്ത സമരപരിപാടികളും പൊതുസമൂഹത്തിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ കേരള കോൺഗ്രസ് (എം) ന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായുംയോഗം വിലയിരുത്തി.

Advertisements

പാർട്ടി ജില്ലാ പ്രസിഡൻറ് പ്രൊഫ.ലോപ്പസ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻമാരായ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ എം.എൽ.എ, സ്റ്റീഫൻ ജോർജ് , ബേബി ഉഴുത്തുവാൽ, വിജി എം. തോമസ്, സക്കറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം,ഔസേപ്പച്ചൻ വാളിപിപ്ലാക്കൽ, ജോസ് പുത്തൻകാല, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സോണി തെക്കേൽ, ബിജു ചക്കാല, സിറിയക് ചാഴികാടൻ,മിനി മാത്യു, ഡിനു ജോബ്, ബെന്നി വർഗീസ് തടത്തിൽ, ജോസ് ഇടവഴിക്കൽ, എ. എം. മാത്യു, ലാലിച്ചൻ കുന്നിപ്പറമ്പിൽ, തോമസ് കീപ്പുറം, സാജൻ കുന്നത്ത്, ടോബിൻ കെ. അലക്സ്, ജോജി കുറത്തിയാടൻ, അബ്രഹാം പഴയകടവൻ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോട്ടോ ക്യാപ്ഷൻ: കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി യോഗം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു

Hot Topics

Related Articles