കോട്ടയം: കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫ് കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഎം ജില്ലാ കമ്മറ്റി അംഗം സി.കെ പരീത് ഉദ്ഘാടനം ചെയ്തു. എൻ.സി.പി ദേശീയ സമിതി അംഗം പി.ഡി ജോൺസൺ ,സിപിഎം ഏരിയ സെക്രട്ടറി സഖാവ് കെ.ബി. വർഗീസ്. സഖാവ്. എ.എം യൂസഫ് മുൻ എം.എൽ.എ തുടങ്ങിയ ഇടതുപക്ഷ മുന്നണിയുടെ പ്രമുഖ നേതക്കൾ പ്രസംഗിച്ചു.. ഇതോടനുബന്ധിച്ച്
കളമശ്ശേരി ജംഗ്ഷൻ മെട്രോ സ്റ്റേഷന്റെ സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് എൽഡിഎഫ് നേതാക്കളും എൻ.സി.പി ജില്ലാ സെക്രട്ടറി മരായ കെ.ജെ സെബാസ്‌റ്യൻ, പി.ആർ രാജിവ്, എൽ.ഡിഎഫ് കളമശ്ശേരിമുനിസിപ്പൽ കൺവീനറും എൻ.സി.പി മണ്ഡലം പ്രസിഡണ്ടുമായ ജമാൽ മരയ്ക്കാർ തുടങ്ങിയവർ നേതൃത്യം നൽകി. പ്രകടനം ഏലൂർ റോഡിലുള്ള ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ അവസാനിച്ചു.
Advertisements