കോട്ടയം : എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിൽ ഏപ്രിൽ 29ന് രാവിലെ 10.30 ന് ആൻസ് കൺവൻഷൻ സെൻ്ററിൽ നാനാതുറകളിൽപ്പെട്ടവരു മായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടി നടക്കും.
വൈകിട്ട് 4 മണിക്ക് കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എൽഡിഎഫ് മഹായോഗം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ, ജോസ് കെ. മാണി എം.പി, റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ തുടങ്ങിയ മന്ത്രിമാർ, എൽഎഡിഎഫ് നേതാ ക്കളായ ജേക്കബ്ബ് ഉമ്മൻ, അഡ്വ. റ്റി.വി.വർഗ്ഗീസ്, സണ്ണി തോമസ്, പ്രശാന്ത് നന്ദകുമാർ, പി.സി. ജോസഫ്, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, കൂടാതെ ജില്ലയിൽ എൽഡിഎഫ് എംഎൽഎമാർ എന്നിവർ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുപ്രകടനം ഒഴിവാക്കി യിട്ടുണ്ട്. ജില്ലയിലെ വിവിധ ഏരിയാകളിൽ നിന്നും അരലക്ഷം പ്രവർത്തകർ എൽഡിഎഫ് മഹാസംഹമത്തിൽ പങ്കെടുക്കും. 3 മണിക്ക് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് നടക്കും. കഴിഞ്ഞ 9 വർഷക്കാലത്തിനിടയിൽ കോട്ടയം ജില്ലയിൽ സമാ നതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളത്. പ്രളയക്കെടുത്തി അനുഭവിച്ച കൂട്ടിക്കലിലടക്കം അവരെ പുനഃരധിവസിപ്പിക്കുന്നതിനും സർക്കാർ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയതായി എൽ ഡി എഫ് നേതാക്കൾ അറിയിച്ചു.
കേന്ദ്ര ഗവൺമെൻ്റ് വിൽക്കാൻ വച്ച എച്ച്എൻഎൽ ഏറ്റെടുത്ത് കെപിപിഎൽ എന്ന പേരിൽ പൊതുമേഖലയിൽ ഒരു സ്ഥാപനം കൂടി ജില്ലയിൽ പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലും മികച്ച വികസന പ്രവർത്തനങ്ങൾ നടത്താനായ അഭി മാനകരമായ കാലയളവിലാണ് സർക്കാരിൻ്റെ നാലാം വാർഷികം വിപുലമായി സംഘടിപ്പിക്കുന്നതെന്നും
പത്രസമ്മേളനത്തിൽ പങ്കെടുത്ത എൽ ഡി എഫ് നേതാക്കളായ ലോപ്പസ് മാത്യു, ടി.ആർ.രഘുനാഥൻ, വി.ബി.ബിനു, രാജീവ് നെല്ലിക്കുന്നേൽ, ബെന്നി മൈലാടൂർ എന്നിവർ അറിയിച്ചു.