ഇടതുപക്ഷ സർക്കാരിൻ്റെ വികസന കുതിപ്പിനുള്ള അംഗീകാരമാകും തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം; എംപി ജോസ് കെ മാണി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഡോ: ജോ ജോസഫിൻ്റെ വിജയത്തിനായി യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ സജീവമായി രംഗത്തിറങ്ങാൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ആഹ്വാനം ചെയ്തു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരള ജനതയുടെ മുന്നോട്ടുള്ള ഗമനത്തിന് ഇടതുപക്ഷ സർക്കാരിനെ ശക്തിപെടുത്തേണ്ടതുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. വികസിത രാജ്യങ്ങളിലുള്ളതിനു സമാനമായി പ്രൊഫഷണൽ മേഖലകളിലുള്ളവർ നിയമ നിർമ്മാണ സഭയിലേയ്ക്ക് കടന്നുവരുന്നത് നമ്മുടെ നാടിൻ്റെ പുരോഗമനത്തിൻ്റെ അടയാളമാണ്. ഇത്തരം കടന്നുവരവുകൾ കാലഘട്ടത്തിൻ്റെ ആവശ്യം എന്നതിലുപരിയായി ജനാധിപത്യത്തിൻ്റെ മൂല്യം വർദ്ധിപ്പിക്കുന്ന മുതൽക്കൂട്ടാണ്. തൃക്കാക്കരയിലെ പുരോഗമനമുൾക്കൊള്ളുന്ന ജനത വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുമെന്നും ഇടതുപക്ഷ സർക്കാരിൻ്റെ വികസന കുതിപ്പിൻ്റെ പൊൻ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തുമെന്നും കേരള കോൺഗ്രസ്സ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ തൻ്റെ പ്രൊഫഷൻ കൊണ്ട് നടക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് സർക്കാരിൻ്റെ പുരോഗമന നയങ്ങൾക്ക് ഊർജ്ജം പകരാനും തൃക്കാക്കരയ്ക്ക് പുതിയമുഖം നൽകുവാനും കഴിയുമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്സ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, കേരള കോൺഗ്രസ് (എം) സ്റ്റീയറിങ് കമ്മിറ്റി അംഗം വിജി എം തോമസ്, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, അഡ്വ: ദീപക് മാമ്മൻ മത്തായി, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി, ബിട്ടു വൃന്ദാവൻ, എസ് അയ്യപ്പൻപിള്ള, അഡ്വ. ശരത് ജോസ്, ചാർളി ഐസക്, ജിഷ ഷെയിൻ, സാബിൻ ജോൺ അഴകംപറമ്പിൽ, വിജോ ജോസ്, തോമസ്കുട്ടി വരിക്കയിൽ, ഷിബു തോമസ്, അനുപ് കെ ജോൺ, മനു ആൻ്റണി, അജിതാ സോണി, എൽബി അഗസ്റ്റിൻ, തോമസ് ഫിലിപ്പോസ്, ജിത്തു താഴേക്കാടൻ, മാത്യൂ നൈനാൻ, ജെസൽ വർഗ്ഗീസ്, അരുൺ കിഴക്കേമുറിയിൽ, ബിനു ഇലവുങ്കൽ, നിധിൻ മാത്യൂ, പീറ്റർ പാവറട്ടി, സെബാസ്റ്റ്യൻ മുല്ലക്കര, അജിത് ജോർജ്, അഡ്വ: മിഥുൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യൂ അദ്ധ്യക്ഷനായും അഡ്വ: രാജേഷ് ഐപ്പ്, ടോം ഇമ്മട്ടി, ജെസ്സൽ വർഗ്ഗീസ് തുടങ്ങിയവർ അംഗങ്ങളായും സബ് കമ്മറ്റിക്ക് യോഗം രൂപം നൽകി.

Advertisements

Hot Topics

Related Articles