ലുഗി കോട്ടയം ചാപ്റ്റർ സംഘടിപ്പിച്ച “Edu Tech “ സെമിനാർ എൽ ഐ സി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ .കെ. കെ. ബിജുമോൻ ഉദ്‌ഘാടനം ചെയ്തു : . തായ്‌ലൻഡിൽ കടലിൽ 30 മിനിറ്റ് പൊങ്ങിക്കിടന്ന എൽഐസി ചീഫ് അഡ്വൈസർ എം പി രമേശ് കുമാറിനെ ഡിവിഷണൽ മാനേജർ ഉപഹാരം നൽകി അനുമോദിച്ചു

കോട്ടയം : ലുഗി കോട്ടയം ചാപ്റ്റർ സാങ്കേതിക വിദ്യയുടെ ആവശ്യകതയെ മുൻ നിർത്തി നടത്തിയ ഏകദിന പരിശീലന ക്ലാസ് എൽ ഐ സി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ കെ കെ ബിജുമോൻ ഉദ്‌ഘാടനം ചെയ്തു . ഇൻഷുറൻസ് വിപണന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി രൂപം കൊണ്ട ലുഗിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സാങ്കേതിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിവേഗ മാറ്റങ്ങളെ എൽ ഐ സി ഏജൻ്റ് സിന് അനുയോജ്യമാക്കത്തക്ക രീതിയിലുള്ള ഇത്തരം പരിശീലനങ്ങൾ എൽ ഐ സി യുടെ ശോഭന ഭാവിക്ക് കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

“One man office” എന്ന് പേരിട്ടിരിക്കുന്ന എൽ ഐ സി ഏജൻ്റ് സിനെ സ്വയം പര്യാപ്തരാക്കി, ഓരോ ഏജൻ്റ് സുഹൃത്തിനേയും സഞ്ചരിക്കുന്ന ഒരു മിനി ഓഫീസാക്കി മാറ്റുന്ന പുതിയ ആപ്ലിക്കേഷനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സാങ്കേതിക വിദ്യയിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ എല്ലാ എൽ ഐ സി ഓഫീസുകളും “കടലാസ് രഹിത” മാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ആയിരം ഡിജിറ്റൽ ഓഫീസുകൾ ഈ സാമ്പത്തിക വർഷം തുടങ്ങുമെന്നും ഈ ഓഫീസുകൾ പൂർണമായും “paper less” ആയിരിക്കുമെന്നും എൽ ഐ സി യുടെ എല്ലാവിധ സേവനങ്ങളും ഈ ഡിജിറ്റൽ ഓഫീസുകൾ വഴി ലഭ്യമാകുന്നതോടെ കൂടുതൽ ആളുകളിലേക്ക് ഇൻഷുറൻസിന്റെ സന്ദേശം എത്തിക്കാനാകുമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗോളതലത്തിൽ ഉന്നതരീതിയിൽ പ്രവർത്തിച്ചുവരുന്ന ഇൻഷുറൻസ് ഏജൻ്റ്സിൻ്റെ കൂട്ടായ്മയായ എം ഡി ആർ ഡി പോലെ ഇന്ത്യയിലും ഒരു വേദി ഉണ്ടാകണമെന്നുള്ള കോയമ്പത്തൂർ പി. ശ്രീനിവാസന്റെ (തലൈവർ ) സ്വപ്നമാണ് ലുഗി ( Life Underwriters Guild of India) രൂപം കൊള്ളാനിടയാക്കിയത്.
2002-ൽ ലുഗി യുടെ ആദ്യ ദേശീയ സമ്മേളനം ബാംഗ്ലൂരിൽ ചേർന്നു.
തുടർന്ന് എല്ലാവർഷങ്ങ ളിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും , വിദേശ രാജ്യങ്ങളിലുമായി 21 കൺവെൻഷനുകൾ നടത്തി.

അടുത്ത ദേശീയ കൺവെൻഷൻ തമിഴ്‌നാട്ടിലെ മഹാബലിപുരത്തുവച്ച് 2025 സെപ്റ്റംബറിൽ നടക്കും.
എൽ ഐ സി യുടെ വിവിധ ഡിവിഷനുകളിലായി പതിനഞ്ചോളം ചാപ്റ്ററുകൾ ഇപ്പോൾ നിലവിലുണ്ട്.
2005 ലാണ് ലുഗി കോട്ടയം ചാപ്റ്റർ രൂപം കൊണ്ടത്. കേരളത്തിൽ നിലവിൽ കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ചാപ്റ്ററുകൾ സജീവമാണ്.
2025 ൽ തിരുവനന്തപുരം ചാപ്റ്റർ ഉദ്‌ഘാടനം ചെയ്യപ്പെടും.
“Learn more , Earn more and Enjoy more (പഠിക്കുക, സമ്പാദിക്കുക, ആസ്വദിക്കുക ) എന്നതാണ് ലുഗിയുടെ മുദ്രാവാക്യം.
സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങനെ എൽ ഐ സി ഏജൻ്റ്സിന് മത്സരരംഗത്ത് വളരാനാകുമെന്നും തങ്ങളുടെ സാന്നിധ്യം സാങ്കേതിക മികവിലൂടെ എങ്ങനെ മുൻപന്തിയിലാക്കാമെന്നും മികച്ച പരിശീലകൻ മൊഹമ്മദ് റാഫി വിശദീകരിച്ചു.

എൽ ഐ സി യുടെ സാങ്കേതിക വളർച്ചയുടെ പ്രതീകമായ ” ആനന്ദ , വൺ മാൻ ഓഫീസ്‌ ” ഇവയെക്കുറിച്ച് ഡെവലപ്‌മന്റ്‌ ഓഫീസർ സി. ഹരികൃഷ്ണൻ ( എൽ ഐ സി ബ്രാഞ്ച് 2 കോട്ടയം ) ക്ലാസ്സെടുത്തു. പരിപാടികൾക്ക് ലുഗി കേരളത്തിൻ്റെ രക്ഷാധികാരിയും റിട്ട. എൽ ഐ സി ഡിവിഷണൽ മാനേജരുമായ ടി യു ജോൺ, ലുഗി കോട്ടയം ചാപ്റ്റർ പ്രസിഡന്റ് സ്വാമി ആർ. പദ്മനാഭൻ , സെക്രട്ടറി റെജി സാം ചെറിയാൻ , ട്രെഷറർ വി ഡി ഹരിദാസ് , ചാപ്റ്റർ അംബാസഡർ ജി. അരുൺ നാഥ്, എക്സി. കമ്മിറ്റി അംഗങ്ങളായ ആർ ഹരീഷ്, ജോജി ജെ വൈലപ്പിള്ളി, ഫിലിപ് ജോർജ് , ചന്ദ്രദാസ്. പി , റോഷി ജോസഫ് , ജോമി ടി ജെ , ലവ്റെറ്റ് സെബാസ്റ്റ്യൻ, മിനി റെജി, കുഞ്ഞുമോൾ പി എസ് , ഇന്ദു മനോജ് എന്നിവർ നേതൃത്വം നല്കി. കൂടാതെ ഈ സെമിനാറിൽ പങ്കെടുത്ത ലുഗി – ലൈഫ് മെമ്പറും എൽ ഐ സി യുടെ ചെയർമാൻസ് ക്ലബ് ലൈഫ് മെമ്പറും ലയൺസ് ക്ലബ് പി ആർ ഒ യുമായ എം പി രമേഷ് കുമാറിനെ തായ്ലൻഡ് കടലിൽ അര മണിക്കൂറോളം നിശ്ചലനായി പൊങ്ങിക്കിടന്ന് നിരന്തരമായ യോഗാ ഭ്യാസത്തിൻ്റെ മഹിമ തെളിയിച്ചതിൻ്റെ പേരിൽ എസ് ഡി എം ഒരു സമ്മാനം നൽകി അനുമോദിക്കയും ചെയ്തു. കൂടാതെ, ലുഗി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ കെ ജ്യോതികുമാർ ( റിട്ട. എൽ ഐ സി ഡിവിഷണൽ മാനേജർ ) , ലുഗി എറണാകുളം ചാപ്റ്റർ പ്രസിഡന്റ് നിജു മോഹൻദാസ് , കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് പി . ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.