ലൈറ്റ് ആൻഡ് സൗണ്ട് സർവീസ് അസോസിയേഷൻ തലയോലപ്പറമ്പ് യൂണിറ്റിൻ്റെ പ്രഥമ സമ്മേളനവും കുടുംബ സംഗമവും നടത്തി ;  സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു

തലയോലപറമ്പ്: ലൈറ്റ് ആൻഡ് സൗണ്ട് സർവീസ് അസോസിയേഷൻ തലയോലപറമ്പ് യൂണിറ്റ് പ്രഥമ ഉദ്ഘാടന സമ്മേളനവും കുടുംബ സംഗമവും നടത്തി. തലയോലപറമ്പ് കെ ആർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. ശബ്ദവിന്യാസവും ദീപാലങ്കാരങ്ങളും കൊണ്ട് ജന ഹൃദയങ്ങൾ കീഴടക്കിയ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ പ്രവർത്തകരുടെ സേവനം ഏറെ മഹത്തരമാണെന്നും ആ മേഖലയിലെ ഉടമകളുടേയും തൊഴിലാളികളുടേയും കൂട്ടായ്മ ജീവിത പുരോഗതിക്ക് അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രദീപ് മാളവിക അഭിപ്രായപ്പെട്ടു. എൽഎസ്എസ്എ പ്രസിഡൻ്റ് സുമേഷ് അനുഗ്രഹ് അധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി റോബർട്ട് മാത്യു മുഖ്യപ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി മുൻ ചെയർമാൻ എം.കെ. ഷിബു ലോഗോ പ്രകാശനം ചെയ്തു. മുതിർന്ന അംഗങ്ങളെ ചലച്ചിത്രനടൻ വൈക്കം ദേവും വിവിധ പരീക്ഷകളിൽമികച്ച വിജയം നേടിയവർക്ക് ഹാസ്യകലാകാരൻ ചെമ്പിൽ വിനോദും ഉപഹാരങ്ങൾ നൽകി. യുവ സൗണ്ട് എഞ്ചിനീയർമാരെ എൽഎസ് എസ് എ ട്രഷറർ ഷൈൻമോനും ഉപഹാരം നൽകി അനുമോദിച്ചു. എൽഎസ് എസ് എ സെക്രട്ടറി ടി.വി. ബാലാനന്ദൻ, പി.എസ്.ദീപു, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാ കായിക മത്സ രങ്ങൾ നടത്തി.

Advertisements

Hot Topics

Related Articles