കോട്ടയം : മുപ്പായിക്കാട് എൽപി സ്കൂളിലെ കുട്ടികൾക്ക് സീനിയർ ചേമ്പർ കോട്ടയം ലിജിയൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു സീനിയർ ചേമ്പർ ദേശീയ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ബോബൻ തെക്കേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Advertisements
100 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ആണ് വിതരണം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഐസി കെ കോര പിടിഎ പ്രസിഡൻറ് ഈ എം രഞ്ജിത്ത് സീനിയർ ചേമ്പർ ഭാരവാഹികളായ പ്രദീപ് ആർ നായർ ജീന സുരേന്ദ്രൻ സണ്ണി ജോൺ എം പി രമേഷ് കുമാർ പി.എം അനിൽ കെ എം സ്കറിയ പ്രമോദ് ജി നായർ രാധാകൃഷ്ണൻ നായർ ശ്രീനിവാസൻ നായർ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.