“വേനൽ ചൂടും-ചുണ്ടും” ചൂടിൽ നിന്നും ചുണ്ടിനെ സംരക്ഷിക്കാം ഇങ്ങനെ…

വേനല്‍ക്കാലത്ത് ഒരു മാതിരി എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും വിണ്ടു കീറുന്നതും. ശരീരത്തിലെ ഡീ ഹൈഡ്രേഷന്‍ കാരണമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ഗ്രന്ഥികള്‍ ഒന്നും തന്നെയില്ലാത്തതും ഇതിന്റെ ഒരു കാരണമാണ്.

Advertisements

വേനൽ കാലത്ത് ചുണ്ടുകൾ സുന്ദരവും ആകര്‍ഷകവുമാക്കാൻ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാല്‍ മതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നനഞ്ഞതും മൃദുവായതുമായ കോട്ടൺ അല്ലെങ്കില്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകള്‍ പതിയെ തടവുക. ഇത് ചുണ്ടുകളിലെ മൃതചര്‍മ്മം നീക്കാൻ സഹായിക്കും. ശേഷം ലിപ്ബാം പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ വ്യത്യാസം കണ്ടറിയാം.

വേനൽ കാലത്ത് ചുണ്ടുകള്‍ പെട്ടന്ന് വരണ്ടുപോകാന്‍ സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ചുണ്ടു വരളുമ്പോള്‍ നാവുകൊണ്ട് നനക്കുന്നത് ഒഴിവാക്കുക. ഇത് ചുണ്ടുകള്‍ കൂടുതല്‍ ഡ്രൈയാക്കുകയും തൊലി പൊളിഞ്ഞു വരാന്‍ ഇടയാക്കുകയും ചെയ്യും.

കൂടാതെ ചുണ്ടുകള്‍ ചൂടേല്‍ക്കാതെ സംരക്ഷിക്കാൻ മോയ്ചറൈസ് ഉപയോഗിക്കുക. ലിപ് ബാം തിരഞ്ഞെടുക്കുമ്പോള്‍ ചൂടില്‍ നിന്നുള്ള സംരക്ഷണത്തിനായി എസ്പിഎഫ് 15നു മുകളിലുള്ളത് തിരഞ്ഞെടുക്കുക. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ചുണ്ടുകള്‍ മോയ്ചറൈസ് ചെയ്യുക. ഉറങ്ങാന്‍ കിടക്കും മുമ്പേ ചുണ്ടില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. മേക്കപ്പ് ചെയ്യുമ്പോള്‍ ലിപ്‌ഗ്ലോസ് ഉപയോഗിക്കാതെ യുവി പ്രൊട്ടക്ഷന്‍ ഉള്ള ലിപ്ബാം പുരട്ടാം.

ചൂടില്‍ നിന്നും വരള്‍ച്ചയില്‍ നിന്നുമുള്ള സംരക്ഷണത്തിനായി ചുണ്ടുകളില്‍ സണ്‍ പ്രൊട്ടക്ടീവ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും ലിപ് ബാമോ മറ്റേതെങ്കിലും സണ്‍ പ്രൊട്ടക്ടീവ് ഉല്‍പ്പന്നമോ അപ്ലൈ ചെയ്യാം. എസ്പിഎഫ് 15നു മുകളിലുള്ള പ്രൊഡക്ടാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. യുവി പ്രൊട്ടക്ഷന്‍ ഉള്ള ലിപ്ബാം പുരട്ടാം.

വേനലില്‍ പൊടി, അന്തരീക്ഷ മലിനീകരണം, ചൂട് കാറ്റ് എന്നിവ കാരണമാണ് ചുണ്ടുകള്‍ വിണ്ടു കീറാറുള്ളത്. മറ്റു സാഹചര്യങ്ങളില്‍ പലവിധത്തിലുള്ള അലര്‍ജികളും ഇതേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ചില ടൂത്ത് പേസ്റ്റുകള്‍ ചുണ്ടിന്റെ ചര്‍മ്മത്തിനു അലര്‍ജി ഉണ്ടാക്കാം. ജ്യൂസ്, സോസ്, പുളി രസമുള്ള പഴങ്ങള്‍ എന്നിവ കഴിക്കുന്നതും ചിലര്‍ക്ക് ചുണ്ടില്‍ അലര്‍ജി ഉണ്ടാക്കാം. അപൂർവം ചില മരുന്നുകള്‍ കഴിക്കുമ്പോഴും ചുണ്ട് ഡ്രൈയാവാം. ഇങ്ങനെയുള്ളവര്‍ അലര്‍ജിയുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിവിധി തേടണം. ധാരാളം വെള്ളം കുടിക്കുന്നതും പഴങ്ങൾ കഴിക്കുന്നതും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.