കോഴിക്കോട്: LISSAH കോളേജ്, പാലക്കാട് ജില്ലാ പ്രൊബേഷൻ ഓഫീസ്, പാലക്കാട് സി.എൽ.എസ്.എൽ, കൂട് എന്നിവർ സംയുക്തമായി ജില്ലാ ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ നേർവഴി എന്ന പേരിൽ കുറ്റവാളികൾക്കിടയിൽ മാനസിക ആരോഗ്യ പരിപാലന പരിപാടി സംഘടിപ്്പിച്ചു.. LISSAH കോളേജിലെ, സൈക്കോളജിയിൽ counseling പ്രഗല്ഭ്യമുള്ള വിദഗ്ദ്ധസംഘമാണ് കൗൺസിലിംങ് നടത്തിയത്.
ഇക്കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ യിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ക്രമാതീതായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്,ഇതിന്റെ കാരണം തേടുമ്പോൾ മാനസിക ആരോഗ്യ മേഖല യിലാണ് പലപ്പോഴും എത്തിച്ചേരാൻ സാധിക്കുന്നത്. പല മാനസിക അസുഖങ്ങളുടെ യും പ്രോഗ്‌നോസിസ് നോക്കുമ്പോൾ അതിൽ 70% mental illness ഇലും criminal behaviour കാണിക്കാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരം അല്ലാത്ത മാനസിക രോഗ ലക്ഷണങ്ങളാണ് ക്രോധം (aggression), വെറുപ്പ് (hatred) , ശത്രുത (hostility), ആത്മാഭിമാനം ഇല്ലാത്ത അവസ്ഥ (പൂർ self esteem ), അനാരോഗ്യകരമായ എടുത്ത് ചട്ടം(impulsiveness) തുടങ്ങിയവയും നമ്മൾ വിചാരിക്കുന്നിടത്തു കര്യങ്ങൾ കൊണ്ടെത്തിക്കാൻ പറ്റാതെ നമ്മളെ അക്കുന്ന അവസ്ഥയും നമുക്ക് കാണാൻ സാധിക്കും. ഇതിൽ മാറ്റം വരുത്തുവാനുള്ള ഗവേഷണബുദ്ധിയോടെ പെരുമാറുന്ന മാനസികആരോഗ്യ കരുതലാണ് ഈ നേർവഴിയിലൂടെ മുന്നോട്ട് വയ്ക്കുന്ന ആശയം.
ഈ പ്രോജെക്ടിൽ LISSAH കോളേജിനെ പ്രതിനിത്കരിച്ചു ഡയറക്ടർ ഫാ: നിജു തലച്ചിറ ജില്ലാ ജയിൽ സുപ്രണ്ടിൽ നിന്നും സ്‌നേഹാദരവ് ഏറ്റുവാങ്ങി. Vice principal ഫാദ:സെബിൻ, LISSAH കൗൺസിലിംഗ് സെന്റർ സൈക്കോളജിസ്റ്റ് ജയകൃഷ്ണൻ. കെ, CLSL ഡയറക്ടർ അശോക് നെന്മാറ, ജയിൽ സീനിയർ പ്രിസൺ ഓഫീസർ മുരളീധരൻ, കൂട് ഡയറക്ടർ കലാമണി, LISSAH സൈക്കോളജി വിഭാഗം ബിരുദാനന്ദരബിരുദ വിദ്യാർത്ഥികൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.