കുമരകം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ നിയമസാക്ഷരത ക്ലബ്ബിന്റെ നേതൃത്വത്തിൽ നിയമ സാക്ഷരത ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ ഉൽഘാടനം ചെയ്തു.
Advertisements
പി ടി എ പ്രസിഡന്റ് വി എസ് സുഗേഷ് അധ്യക്ഷത വഹിച്ചു. മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ കോട്ടയം ജില്ലാ കോടതി യിലെ അഭിഭാഷകനായ വിവേക് മാത്യു വർക്കി ക്ലാസ്സെടുത്തു. കോർഡിനേറ്റർമാരായ ടി സത്യൻ, ആഷാ ബോസ്സ്, ബിബിൻ തോമസ്, ക്ലബ് അംഗങ്ങളായ രോഹിത് സുഗേഷ് പ്രഭാത് കെ സജയൻ എന്നിവർ സംസാരിച്ചു