സേവന രംഗത്ത് ചരിത്രം രചിച്ചുകൊണ്ട് അരുവിത്തുറ ലയൺസ് ക്ലബ് പതിനാലാം വർഷത്തിലേക്ക് : പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

അരുവിത്തുറ: 2025 -2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും പുതിയ മെമ്പർമാരെ ചേർക്കലും
2025 ജൂലൈ 24 വ്യാഴം വൈകിട്ട് 6:30 ന് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടത്തപ്പെട്ടു. വിവിധ സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പുതിയ മെമ്പർമാരെ ചേർക്കലും മുൻ ഗവർണർ ജോയി തോമസ് പൗവത്ത് നിർവഹിച്ചു.

Advertisements

WE SERVE എന്ന ആപ്‌തവാക്യം മുറുകെപ്പിടിച്ചുകൊണ്ട് 1917 ജൂൺ 7-ാം തീയതി മെൽവിൻ ജോൺസിൻ്റെ നേത്യത്യത്തിൽ ചിക്കാഗോയിൽ ആരംഭിച്ച ലയൺസ് പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയാണ്. ലയണിസത്തിൽ ആകൃഷ്ടമായ 21 പേർ ചേർന്ന് 2011 ൽ അരുവിത്തുറയിൽ ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സേവനത്തിൻ്റെ വെള്ളിത്തേരിൽ മഹത്തായ പതിനാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലയളവിൽ ഡിസ്ട്രിക്ട് 318 B യിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായി വളരുവാൻ സാധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്, ഏറ്റവും നല്ല പ്രസിഡൻ്റ് ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഇവയിൽ ഏതാനും ചിലതു മാത്രം.

ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നത്. ക്ലബ് പ്രസിഡന്റായി മനേഷ് ജോസ് കല്ലറക്കലും, സെക്രട്ടറിയായി റ്റിറ്റോ മാത്യു തെക്കേലും, അഡ്മിനിസ്ട്രേറ്ററായി പ്രിൻസൺ ജോർജ് പറയൻകുഴിയിലും, ട്രെഷററായി സ്റ്റാൻലി മാത്യു തട്ടാംപറമ്പിലും സ്ഥാനമേറ്റെടുത്തു.

കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്തെ മാനിച്ച് ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിനെയും, ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിനെയും, ഡയറക്ടർ ബോർഡ് അംഗം പ്രൊഫ: റോയി തോമസ് കടപ്ലാക്കലിനെയും, ലീനു കെ ജോസിനെയും സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എയും മുൻ ഗവർണർ ജോയി തോമസ് പൗവത്തും ചേർന്ന് ആദരിച്ചു.

Hot Topics

Related Articles