ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടർമാർ കടന്ന് കൂടിയത് തൃശൂരിൽ : കണക്ക് ഇങ്ങനെ

തൃശ്ശൂർ: 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടർമാർ പട്ടികയില്‍ ഇടംപിടിച്ചത് തൃശൂരിലാണെന്ന് കണക്കുകള്‍. 1,46,673 വോട്ടർമാരാണ് 2019-നെക്കാള്‍ കൂടുതലായി തൃശ്ശൂരിലെ വോട്ടർപട്ടികയില്‍ ഇടംനേടിയത്. 2019-നെക്കാള്‍ സംസ്ഥാനത്ത് ആകെ കൂടിയത് 16,02,172 വോട്ടർമാരാണ്. ഇതില്‍ തൃശ്ശൂരിന് പുറമേ വടകര(1,35,866) വയനാട്(1,04,793) കോഴിക്കോട്(1,14,484) മലപ്പുറം(1,10,170) പൊന്നാനി(1,14,457) മണ്ഡലങ്ങളിലും ഒരുലക്ഷത്തിന് മുകളില്‍ വോട്ടർമാർകൂടി. മാവേലിക്കര മണ്ഡലത്തിലാണ് 2024-ല്‍ ഏറ്റവും കുറച്ച്‌ വോട്ടർമാരെ പുതുതായി പട്ടികയില്‍ ചേർത്തത്. 2019-നെക്കാള്‍ 31057 വോട്ടർമാരുടെ വർധന മാത്രമാണ് മാവേലിക്കരയില്‍ 2024-ല്‍ ഉണ്ടായത്.

Advertisements

തൃശൂരില്‍ കന്നിവോട്ടർമാരായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുതായി ചേർക്കപ്പെട്ടത് 34,000 ത്തോളം വോട്ടുകള്‍ മാത്രമാണ്. അതിന് മുമ്ബ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഏകദേശം ഇത്രത്തോളം തന്നെ കന്നിവോട്ടർമാർ പട്ടികയില്‍ അന്നും ചേർക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ ലോക്സഭ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്

Hot Topics

Related Articles