ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവി: സിപിഐ വിമർശിച്ച മുഖ്യമന്ത്രിയ്ക്ക് പിൻതുണയുമായി കേരള കോൺഗ്രസ്; പരസ്പരമുള്ള പഴിചാരലല്ല വേണ്ടത്; കൂട്ടായ തിരുത്തൽ; ഇടതു മുന്നണിയിലെ രാഷ്ട്രീയ സമവാക്യം മാറുന്നു; സിപിഎമ്മുമായി കൂടുതൽ അടുത്ത് കേരള കോൺഗ്രസ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികളുടെ അതിരൂക്ഷമായ വിമർശനത്തിന് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് പിൻതുണയുമായി കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംങ് കമ്മിറ്റി യോഗമാണ് കോട്ടയത്ത് ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ പിൻതുണ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സംസ്ഥാന കമ്മിറ്റികൾ മുഖ്യമന്ത്രിയെ അതിരൂക്ഷവും -നിശിതവുമായ ഭാഷയിൽ വിമർശിക്കുമ്പോഴാണ്, കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയ്ക്ക് പിൻതുണ നൽകി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

പാർട്ട് ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനു വേണ്ടിയാണ് സ്റ്റിയറിംങ് കമ്മിറ്റി യോഗം കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നതിൽ കേരള കോൺഗ്രസ് എം വിയോജിപ്പ് പ്രകടിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് വിജയത്തിൽ ഉള്ളത് പോലെ തന്നെ പരാജയത്തിലും മുന്നണിയ്ക്ക് കൂട്ടുത്തരവാദിത്വമാണ് ഉള്ളത്. പരസ്പരമുള്ള പഴിചാരലുകൾക്ക് അപ്പുറം കൂട്ടുത്തരവാദിത്വമാണ് മുന്നണിയ്ക്ക് ഉണ്ടാകേണ്ടത്. തെറ്റുകൾ കണ്ടെത്തി തിരുത്താൻ തയ്യാറാകുകയാണ് വേണ്ടതെന്ന് യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യക്തിനിഷ്ഠമായ വിമർശനങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഉണ്ടാകുന്നത്. എന്നാൽ, ഇതല്ല വേണ്ടത് സർക്കാരിന്റെ മുൻഗണനകളിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും കേരള കോൺഗ്രസ് എം പറയുന്നു. നിലവിൽ സംസ്ഥാനത്തെ മിക്ക സിപിഐ ജില്ലാ കമ്മിറ്റികളും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യോഗം ചേർന്ന് അതിരൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. ഇത്തരത്തിൽ മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയിരിക്കുമ്പോഴാണ് കേരള കോൺഗ്രസ് എം പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയ കൗതുകവുമായി മാറിയിട്ടുണ്ട്.

Hot Topics

Related Articles