കോട്ടയം: തെരഞ്ഞെടുപ്പു പ്രക്രിയയിൽ ജനപങ്കാളിത്തം പരമാമവധി ഉറപ്പാക്കുന്നതിനുള്ള സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ ചങ്ങനാശേരി നഗരത്തിൽ ഇന്നു( ഏപ്രിൽ 9) വൈകിട്ട് അഞ്ചുമണിക്കു ബോധവൽക്കരണപരിപാടി സംഘടിപ്പിക്കുന്നു. ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്കിൽ ജലത്തെ ആസ്പദമാക്കിയാണ് സ്വീപ് പരിപാടി ഒരുക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം, സ്വീപ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ എന്നിവർ പങ്കെടുക്കും.
Advertisements