ലണ്ടനിൽ  മക്കള്‍ക്ക് വിഷാംശമുളള രാസവസ്തു നല്‍കി: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സായ മലയാളി യുവതി പൊലീസ് പിടിയിൽ 

ലണ്ടൻ: ബ്രിട്ടനില്‍ മക്കള്‍ക്ക് വിഷാംശമുളള രാസവസ്തു നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സായ മലയാളി യുവതി പിടിയില്‍.പതിമൂന്നും എട്ടും വയസുളള മക്കള്‍ക്ക് വിഷം നല്‍കിയ ശേഷമാണ് ജിലുമോള്‍ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തില്‍ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.

Advertisements

ലണ്ടനിലെ ഈസ്റ്റ് സസെക്സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്സ് വേയിലാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിനാകെ വിശ്വസിക്കാനാകാത്ത സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. യുവതി ഇപ്പോള്‍ റിമാൻഡിലാണ്. ഇംഗ്ലിഷ് മാദ്ധ്യമങ്ങളില്‍ ഈ സംഭവം വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന സത്യംകഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജിലുവിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റണ്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മാർച്ച്‌ എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.