കൊച്ചി തീരത്ത് ‘ചാള മേളം’,കരയിലേക്ക് കുതിച്ചുതുള്ളിച്ചാടുന്ന മത്തി; വാരിക്കൂട്ടി നാട്ടുകാർ;കൊച്ചിക്കാർ അത്ഭുതത്തിൽ

കൊച്ചി:കൊച്ചി തീരത്ത് അത്ഭുതക്കാഴ്ചയായി മത്തി ചാകര.

Advertisements

കടലിൽ നിന്ന് കരയിലേക്ക് കയറിയ മത്തിക്കൂട്ടം കൊച്ചിയിലെ വിവിധ തീരങ്ങളിൽ വൻമേളമാണ് തീർത്തത്. കരയിലേക്ക് കുതിച്ചുതുള്ളിച്ചാടുന്ന മത്തി കാഴ്ച കൊച്ചിക്കാരെ അത്ഭുതത്തിലാഴ്ത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോർട്ട്കൊച്ചി, വൈപ്പിൻ മേഖലകളിൽ ആയിരക്കണക്കിന് മത്തിയാണ് കരയിലേക്ക് എത്തിയത്. ഈ കാഴ്ച കാണാനും ചാള വാരിക്കൂട്ടാനും നിരവധി പേരാണ് പ്രദേശത്ത് എത്തിയത്.

വൈറ്റിലയിലും ഫോർട്ട് കൊച്ചി ബീച്ചിൽ റോറോ ജെട്ടി മുതൽ ചീനവലകൾ നിൽക്കുന്നിടം വരെ മത്തിവന്നു നിറയുകയായിരുന്നു. കൊച്ചി അഴിയിലൂടെ കൂട്ടമായി എത്തിയ മത്തി ഇരു കരയിലേക്കും രണ്ടായി പിരിഞ്ഞു നീങ്ങുകയായിരുന്നു. അഴിമുഖം മുതൽ വടക്കോട്ട് ചാപ്പക്കടപ്പുറം വരെയുള്ള പ്രദേശങ്ങളിലും ചാള തീരത്തണഞ്ഞു.

ജല മെട്രോ യാത്രക്കാർക്കും ഇത് അപൂർവ കാഴ്ചയായി. നിരവധി പേരാണ് പാത്രങ്ങളിലും ചാക്കുകളിലുമായി ചാള വാരിക്കൂട്ടിയത്. അഴിമുഖത്തെ ചീനവലകളിലും നല്ല അളവിൽ ചാള ലഭിച്ചു.

Hot Topics

Related Articles