ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ; പത്തനംതിട്ട പെരുനാട്ടിൽ പൊലീസുകാരന് മർദ്ദനം

തിരുവല്ല : ലോറി റോഡിൽ നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പത്തനംതിട്ട പെരുനാട്ടിൽ പൊലീസുകാരന് മർദ്ദനം. സീനിയർ സി പി ഒ അനിൽകുമാറിനാണ് മര്‍ദ്ദനമേറ്റത്. പെരുനാട് കിഴക്കേ മാമ്പാറയിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. മാർഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. അത്തിക്കയം സ്വദേശി സച്ചിൻ, അലക്സ് എന്നിവരെ അറസ്റ്റ് ചെയ്തു. അനിൽകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്.

Advertisements

Hot Topics

Related Articles