ചേർത്തല :പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായെന്ന കേസിൽ 27കാരി യുവതി റിമാൻഡ് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവായ പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.വിദ്യാർത്ഥിയുടെ വീട്ടുകാർ നൽകിയ പരാതിയിലുടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 12 ദിവസം മുമ്പ് സനൂഷ രണ്ട് മക്കളോടൊപ്പം വിദ്യാർത്ഥിയുമായി നാട്ടുവിട്ടിരുന്നു.
വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നൽകിയ പരാതിയും തുടർന്ന് ചേർത്തല പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തു.ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ഇടയിൽ ബംഗളൂരുവിൽ എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നെങ്കിലും അവരെ കണ്ടെത്താനായില്ല.ശേഷം, യുവതി ഫോൺ ഓൺ ചെയ്ത് വാട്ട്സാപ്പിൽ ബന്ധുവിന് സന്ദേശം അയച്ചതാണ് അന്വേഷണത്തിന് വഴികാട്ടിയായത്. പിന്നാലെ കൊല്ലൂരിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.പിന്നീട് വിദ്യാർത്ഥിയെ ബന്ധുക്കൾക്ക് കൈമാറി. യുവതിയുടെ മക്കളെ അച്ഛന് കൈമാറിയ ശേഷം സനൂഷയെ കോടതിയിൽ ഹാജരാക്കി.