തിരുവനന്തപുരം: തിരുവനന്തപുരം അമ്ബൂരി രാഖി കൊലക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സൈനികനായ അഖില്‍, സഹോദരൻ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നീ പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അഖിലുമായി പ്രണയത്തിലായിരുന്ന രാഖി ബന്ധത്തില്‍ നിന്ന് പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണം.. 2019 ജൂലൈ 21നാണ് രാഖിയെ കൊലപ്പെടുത്തിയത്.. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുക.
2019 ജൂലൈ 21നാണ് കൊലപാതകം നടന്നത്. ഏറെനാളായി പ്രണയത്തിലായിരുന്നു രാഖിയും അഖിലും. അഖിലിന് മറ്റൊരു വിവാഹാലോചനയെത്തിയതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാൻ രാഖിയോടാവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ ആസൂത്രിതമായി അഖില്‍ കൊല നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവദിവസം രാഖിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടു വന്ന അഖില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം വീടിന്റെ പരിസരത്ത് നേരത്തേ തന്നെ തയ്യാറാക്കിയ കുഴിയില്‍ മൃതദേഹം മറവുചെയ്തു. പിന്നീട് രാഖിയെ കാണാനില്ലെന്ന് അച്ഛൻ രാജൻ പൂവാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. രാഖിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. കേസില്‍ 1500ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 115 സാക്ഷികളുമുണ്ടായിരുന്നു