പാലക്കാട് കണ്ടൈനർ ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് യാത്രക്കാർക്ക് പരിക്ക് : അപകടത്തിൽപ്പെട്ടത് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യ ബസ്

പാലക്കാട്: കഞ്ചിക്കോട് കണ്ടയ്നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ചുകയറി അപകടം. ബസിലുണ്ടായിരുന്ന ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്കും പത്തോളം യാത്രക്കാര്‍ക്കും പരിക്കേറ്റു. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.

Hot Topics

Related Articles