റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് നേതാവ് ലുല ഡ സില്‍വയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ബൊല്‍സനാരോയെ തോല്‍പ്പിച്ചാണ് ഇദ്ദേഹം വിജയിച്ചത്.
ശക്തമായ മത്സരമാണ് നടന്നത്. ബൊല്‍സനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലുലക്ക് ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍പ് ബ്രസീല്‍ പ്രസിഡന്റായിരുന്നു ലുല. 77 കാരനായ ലുലയ്ക്ക് ഇത് അഭിമാനകരവും അതിന് പുറമെ ശക്തമായ മടങ്ങിവരവുമാണ്. 2018 ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ജയിലിലടക്കപ്പെട്ടിരുന്നു. 2018 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോല്‍സനാരോയ്ക്ക് അനായാസ വിജയം നേടാനായതും ഈ കാരണത്തെ തുടര്‍ന്നായിരുന്നു.
ബ്രസീലില്‍ സാമ്ബത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്. വിലക്കയറ്റം രൂക്ഷമാണ്. അതിനാല്‍ തന്നെ ലുലയുടെ സാമ്ബത്തിക നയങ്ങള്‍ ഉറ്റുനോക്കപ്പെടും.
നിലവിലെ പ്രസിഡന്റ് പരാജയപ്പെട്ട ചരിത്രം ഇതിന് മുന്‍പ് ബ്രസീലിലുണ്ടായത് 1985 ലാണ്. ചിലി, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ബ്രസീലിലെയും വിജയം. ജനുവരി ഒന്നിനാവും ലുല ചുമതലയേല്‍ക്കുക. 2003 മുതല്‍ 2010 വരെയാണ് ഇതിന് മുന്‍പ് അദ്ദേഹം പ്രസിഡന്റായിരുന്നത്.