ലുലുമാൾ തുറക്കാൻ ഇനി രണ്ട് മാസം : കോട്ടയത്തെ ലുലു മാള്‍ മൂന്ന് ലക്ഷം സ്‌ക്വയര്‍ ഫീറ്റിൽ ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ 25 ലധികം ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളും കോട്ടയത്തെ മാളിൽ 

കോട്ടയം : മണിപ്പുഴയിലെ ലുലു മാള്‍ ഈ വര്‍ഷം അവസാനത്തോടെ  പൊതുജനങ്ങള്‍ക്കായി തുറന്നു നൽകും. ലുലു ഗ്രൂപ്പ് കോട്ടയത്ത് ആരംഭിക്കുന്ന മാൾ ഡിസംബറിൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. മാളിന്റെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പ്രവേശന കവാടം, കാർ പാർക്കിംഗ് ഉൾപ്പെടെയുള്ള കെട്ടിടത്തിന് പുറമേയുള്ള ജോലികളാണ് ഇനി പൂർത്തീകരിക്കാനുണ്ട്.

Advertisements

മൂന്ന് മാസത്തിനകം കോട്ടയത്തെ മാള്‍ തുറക്കുമെന്ന് കോഴിക്കോട് ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്ടുകാര്‍ക്ക് ഓണസമ്മാനം നല്‍കിയത് പോലെ കോട്ടയത്തുള്ളവര്‍ക്ക് ക്രിസ്മസ് സമ്മാനമായി ലുലു മാള്‍ തുറന്ന് കൊടുക്കാനാണ് സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിസ്മസിനോട് അനുബന്ധിച്ച്‌ തുറക്കാനുള്ള ഒരുക്കങ്ങളാണ് ലുലു മാളില്‍ നടക്കുന്നത്. അതേസമയം കൊച്ചിയിലേയും തിരുവനന്തപുരത്തേയും സമാനമായി വലിയ മാളല്ല കോട്ടയത്തേത്. കോഴിക്കോട്ടെയും പാലക്കാട്ടേയും മാളുകള്‍ക്ക് സമാനമായ മാളാണ് കോട്ടയത്തേയും.  നിര്‍മാണം പുരോഗമിക്കുന്ന പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലേതും മിനി മാളുകളായിരിക്കും എന്നാണ് വിവരം.

നാട്ടകം മണിപ്പുഴ ജംഗ്ഷന് സമീപം എംസി റോഡിന് അരികത്തായാണ് കോട്ടയത്തെ ലുലു മാള്‍ വരുന്നത്. മൂന്ന് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ 25 ലധികം ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളും കോട്ടയത്തെ മാളിലുണ്ടാകും. 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ ആണ് കോട്ടയം ലുലു മാളിന്റെ പ്രത്യേകത.

500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ടും 1000 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്കിങ്ങിനുള്ള സൗകര്യവുമാണ് മാളില്‍ ഒരുക്കുന്നത്. 30000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കെട്ടിടത്തില്‍ താഴെ രണ്ടു നിലകള്‍ പാര്‍ക്കിംഗിനാണ്. 10 ഭക്ഷണ ഔട്ലെറ്റുകള്‍, ഗെയിമുകള്‍ക്കും മറ്റു വിനോദങ്ങള്‍ക്കുമായി ഇടം എന്നിവയുമുണ്ടാകും. ഹൈപ്പര്‍മാര്‍ക്കറ്റിന് പ്രാധാന്യം നല്‍കിയുള്ള മാളാണ് കോട്ടയത്ത് നിര്‍മിക്കുന്നത്.

നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ലുലു മാള്‍ തിരുവനന്തപുരത്തേതാണ്. 1,85,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് തിരുവനന്തപുരത്തെ ലുലു മാളിന് ഉള്ളത്. കൊച്ചി ലുലു മാളിന് 68000 ചതുരശ്ര മീറ്ററും പാലക്കാട്ടേതിന് രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവുമാണ് ഉള്ളത്.

മൂന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് കോഴിക്കോട്ടെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം തൃശൂര്‍ തൃപ്രയാറില്‍ ലുലുവിന്റെ വൈമാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിലും തൃശൂരില്‍ ഹൈലൈറ്റ് മാളിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമാകും.

Hot Topics

Related Articles