മന്ത്രിമാർക്കും എംഎൽഎമാർക്കും പൊലീസ് കാവലുണ്ടല്ലോ..? സാധാരണക്കാരല്ലേ സർ വലയുന്നത്; ലുലുവിലേയ്ക്ക് അല്ലാത്തവർ ആരും എംസി റോഡ് വഴി വരേണ്ട; തിങ്കളാഴ്ച കൃത്യ സമയത്ത് ജോലിയ്‌ക്കെത്തണോ ..? എം.സി റോഡിനെ ആശ്രയിക്കുന്നവർ മറ്റു വഴി തേടിക്കോളൂ; ഞായറാഴ്ച ലുലുമാളിനു മുന്നിലെ റോഡ് കുരുക്കിലായത് 14 മണിക്കൂറിലേറെ

കോട്ടയം: മതിയായ മുന്നൊരുക്കമില്ലാതെ കോട്ടയത്ത് ലുലു ആരംഭിച്ചതോടെ വലഞ്ഞ് ജനം. ഞായറാഴ്ച 14 മണിക്കൂറിലേറെ സമയമാണ് എംസി റോഡിൽ നാട്ടകം മുതൽ കോടിമത വരെ ഗതാഗതക്കുരുക്കിൽ മുങ്ങിയത്. ശനിയാഴ്ച ലുലു മാൾ ഉദ്ഘാടനം ചെയ്തപ്പോൾ മുതൽ ലുലു കാണാൻ ഒഴുകിയെത്തിയ ആളുകളെക്കൊണ്ട് എം.സി റോഡ് നിറഞ്ഞതോടെയാണ് വൻ ഗതാഗതക്കുരുക്കുണ്ടായത്. ഇതോടെ ലുലുവിലേയ്ക്കല്ലാതെ മറ്റ് യാത്രകൾക്കായി എംസി റോഡിനെ ആശ്രയിച്ച ആളുകൾ അക്ഷരാർത്ഥത്തിൽ വലഞ്ഞു. നിന്നു തിരിയാൻ ഇടമില്ലാത്ത എം.സി റോഡിൽ മണിപ്പുഴയ്ക്കും മുളങ്കുഴയ്ക്കും ഇടയിലാണ് ലുലുമാൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Advertisements

ശനിയാഴ്ചയാണ് ലുലുമോൾ പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്ച മുതൽ മൂന്നു ദിവസം ലുലുവിൽ വിവിധ വസ്തുക്കൾക്ക് ഓഫറും നൽകിയിട്ടുണ്ട്. ഇതോടെയാണ് ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസമായ ഇന്നലെ ആളുകൾ കൂട്ടത്തോടെ ലുലുവിലേയ്ക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ തന്നെ കോടിമത മുതൽ നാട്ടകം വരെ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. ഒരാൾ പോലും ഒരു വാഹനം പോലും റോഡിന്റെ ലൈനിൽ നിന്നും അൽപം പോലും മാറ്റിക്കൊടുക്കാതെ വന്നതോടെ അക്ഷരാർത്ഥത്തിൽ ദീർഘദൂര യാത്രകൾക്കായി എം.സി റോഡിനെ ആശ്രയിക്കുന്നവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഭാഗത്തു നിന്നും ലുലുമാൾ കാണാൻ എത്തിയ വാഹനങ്ങളുടെ നീണ്ട നിര കോടിമത നാലുവരിപ്പാതയും കടന്ന് കോടിമത പാലം വരെ നീണ്ടിരുന്നു. ഈ വാഹനങ്ങളുടെ നിരയിൽ കുടുങ്ങിയതിൽ സൂപ്പർ ഫാസ്റ്റുകളും, സ്വകാര്യ വാഹനങ്ങളും, വിവാഹ ആവശ്യത്തിനായി വീട്ടിൽ നിന്നിറങ്ങിയ വാഹനങ്ങളും എല്ലാം ഉൾപ്പെട്ടിരുന്നു. ലുലുമാളിനുള്ളിലേയ്ക്കു പ്രവേശിക്കുന്നതിനും, പുറത്തിറങ്ങുന്നതിനും ഒരൊറ്റ കവാടം മാത്രമാണ് ഉള്ളത്. ഇത് രണ്ടുമാകട്ടെ എം.സി റോഡിലേയ്ക്കു തന്നെയാണ് വന്നു ചേരുന്നതും. കോട്ടയം ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങൾ ലുലുമാളിൽ നിന്നും ഇറങ്ങിയ ശേഷം എംസി റോഡ് ക്രോസ് ചെയ്താൽ മാത്രമാണ് പോകാൻ സാധിക്കുക. ഇത്തരത്തിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ കോട്ടയം റൂട്ടിൽ നിന്നും, ചിങ്ങവനം റൂട്ടിൽ നിന്നുമുള്ള വാഹനങ്ങൾ തടയേണ്ടി വരുന്നു. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

നേരത്തെ പാറേച്ചാൽ ബൈപ്പാസ് നിർമ്മാണം പൂർത്തിയായി ഇവിടേയ്ക്കു വാഹനങ്ങൾ തിരിയുന്നത് മൂലം സിമന്റ് കവലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇത് കൂടാതെയാണ് മണിപ്പുഴയിൽ സിഗ്നൽ ഉയർത്തിയിരുന്ന കുരുക്കും. ഇതിനെയെല്ലാം മറികടക്കുന്ന ഇരട്ടിക്കുരുക്കാണ് ഇപ്പോൾ ലുലുമാൾ എം.സി റോഡിന് സമ്മാനിക്കുന്നത്. ലുലുമാൾ തുറന്ന ശേഷമുള്ള ആദ്യ തിങ്കളാഴ്ച എന്താകും നടക്കുക എന്നു കാണാനാണ് കോട്ടയം കാത്തിരിക്കുന്നത്. ലുലു തുറന്ന ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം കോട്ടയത്തുകാർ വട്ടംകറങ്ങി നക്ഷത്രമെണ്ണാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.