കോട്ടയം: ലുലുമാളിലെ 50 ശതമാനം ഷോപ്പിങ്ങ് ഇനി രണ്ട് നാൾ കൂടി. ഇന്നും നാളെയും മാൾ ഒൻപതു മണി മുതൽ പുലർച്ചെ രണ്ട് വരെ തുറന്ന് പ്രവർത്തിക്കും. തിരക്കൊഴിവാക്കി ഷോപ്പിങ്ങ് ആസ്വദിക്കുവാനുള്ള അവസരമൊരുക്കിയാണ് മിഡ് നൈറ്റ് ഷോപ്പിങ്ങ് ലുലു ഒരുക്കുന്നത്. ലുലു ഓൺ സെയ്ൽന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി നിരവധി സന്ദർശകരാണ് മാളിലേക്ക് രണ്ട് ദിവസം കൊണ്ട് എത്തിച്ചേർന്നത്.
ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറി വിഭവവങ്ങൾ, മത്സ്യം, ഫ്രഷ് മീറ്റ് എന്നിവയും ആകർഷകമായ ഓഫറിൽ ഹൈപ്പർ മാർക്കറ്റിൽ ലഭിക്കും. വിലക്കുറവിലുള്ള വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് കസ്റ്റമേഴ്സിൽ നിന്ന് ലഭിക്കുന്നത്. ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ഫാഷൻ ബ്രാൻഡ്‌സ് 50 ശതമാനം ഓഫറിൽ വാങ്ങാവുന്നതാണ്. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. രണ്ട് ദിവസം കൂടി തുടരുന്ന ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പനയിലൂടെ മെഗാ ഷോപ്പിങ്ങിൽ പങ്കാളികളാകാൻ ഇതുവഴി കൂടുതൽ സന്ദർശകർക്ക് കഴിയും. ലുലു ഷോപ്പുകൾക്ക് പുറമേ മാളിലെ അന്താരാഷ്ട്ര ബ്രാൻഡുകളടങ്ങിയ മറ്റ് ഷോപ്പുകളിലും വിലക്കുറവ് വിൽപ്പന തുടരുകയാണ്. ലുലു ഹാപ്പിനെസ്സ് ആപ്പിൽ അംഗമായതിനു ശേഷം, 2,500 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്കായി ഷോപ്പ് ആൻഡ് വിൻ ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് ടൊയോട്ട ഗ്ലാൻസ കാറും, ഹീറോ മാവ്റിക്ക് 440 ബൈക്കുമാണ്. മറ്റ് അനവധി സമ്മാനങ്ങളും കാത്തിരിക്കുന്നു. സന്ദർശകർക്കായി മാളിനും മാളിനു പുറത്തുമായി പ്രത്യേക പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ ഷോപ്പിങ്ങ് ഇനി രണ്ട് നാൾ കൂടി; ഓഫർ ഏറ്റെടുത്ത് ജനങ്ങൾ

Advertisements