കുറവിലങ്ങാട്: എം.സി റോഡിൽ കുര്യനാട് വട്ടംകുഴി വളവിന് സമീപം കാറും പാഴ്സൽ ലോറിയും കുട്ടിയിടിച്ച് കാർ യാത്രക്കാരായ 5 പേർക്ക് പരിക്കേറ്റു. രാവിലെ 7.30 ഓടെ ആയിരുന്നു അപകടം ചങ്ങനാശേരി സ്വദേശികളായ കാർയാത്രക്കാർക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം എം സി റോഡിൽ പുതുവേലി ചോരക്കുഴിയിൽ കാറും ബസും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ 2 പേർ മരിച്ചിരുന്നു. കൂത്താട്ടുകുളം ഭാഗത്തു നിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപെട്ട് കുറവിലങ്ങാട് ഭാഗത്തു നിന്ന് വന്ന പാഴ്സൽ ലോറിയിൽ ഇടിക്കുക ആയിരുന്നു.
Advertisements