കോട്ടയം :വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നാണ് കലോത്സവത്തിന് പേര് നൽകിയിരിക്കുന്നത്. സെക്കുലർ,സോഷ്യലിസ്റ്റ്,ഡെമോക്രാറ്റിക്ക്,ജസ്റ്റിസ്,റിപ്പബ്ലിക്,സോവറൈൻ,ലിബേർട്ടി,ഇക്വാളിറ്റി,ഫ്രെറ്റേണിറ്റി എന്നിങ്ങനെയാണ് വേദികൾക്ക് പേര് നൽകിയിരിക്കുന്നത്.കലോത്സവത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 26 ന് വൈകുന്നേരം 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. ഇതിനു മുന്നോടിയായി 2.30 പിഎം ന് കലോത്സവത്തിൻ്റെ ഭാഗമായിയുള്ള വിളംബര ജാഥ പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. വർണാഭമായ വിവിധ കലാരൂപങ്ങളോടുകൂടിയ റാലിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ നിന്നായി 5000 ൽ അധികം വരുന്ന വിദ്യാത്ഥികൾ പങ്കെടുക്കും.കലോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്‌ത സിനിമാ താരം മുകേഷ് എം എൽ എ നിർവഹിക്കും. വിശിഷ്ടാതിഥികളായി സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്‌ണ എന്നിവർ പങ്കെടുക്കും. പ്രസ്‌തുത യോഗത്തിൽ സിനിമ മേഖലയിലെ കോട്ടയം സ്വദേശികളായ, അരനൂറ്റാണ്ട് കാലം തൻ്റെതായ വ്യക്തി മുദ്രപതിപ്പിച്ച അതുല്യ പ്രതിഭ ബഹു വിജയരാഘവനേയും, അയ്യർ ഇൻ അറേബ്യ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കുകയും ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച എം.എം നിഷാദിനെയും ചടങ്ങിൽ അനുമോദിക്കും.സർവ്വകലാശാല കലോത്സവം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിലവിൽ 7000 ൽ അധികം വിദ്യാർഥികൾ 215 ൽ അധികം വരുന്ന കോളേജുകളിൽ നിന്നായി മത്സരിക്കുവാൻ എത്തുന്നത് .9 വേദികളിലായി 74 ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.കഴിഞ്ഞ വർഷത്തെ കലോത്സവങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ കലോത്സവത്തിൽ പുതുതായി 13 ഇനങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതുപോലെ തന്നെ 5 ദിവസത്തിൽ നിന്ന് 7 ദിവസമായിട്ടാണ് കലോത്സവം നടത്തുന്നത്ഈ. കലോത്സവത്തിൻ്റെ സമാപനം 2024 മാർച്ച് 3, വൈകിട്ട് 5 മണിക്ക് ഒന്നാം വേദിയായ തിരുനക്കര മൈതാന്നത് വെച്ചാണ് സമാപിക്കുന്നത്.സമാപന യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.