കോട്ടയം :മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിഖ്യാത സാമ്പത്തിശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മാല്‍ക്കം എസ്. ആദിശേഷയ്യയുടെ പേരില്‍ ചെയര്‍ തുടങ്ങും. മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിക്കും.
സാമ്പത്തിക ശാസ്ത്രജ്ഞനും ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ അധ്യാപകനുമായ പ്രഫ. സി.പി. ചന്ദ്രശേഖറാണ് ചെയര്‍ പ്രഫസര്‍. ഉദ്ഘാടനച്ചടങ്ങില്‍ സാമ്പത്തിക അസ്ഥിരതയും ആനുകാലിക ആഗോള സാഹചര്യവും എന്ന വിഷയത്തില്‍ ഇദ്ദേഹം ആദ്യപ്രഭാഷണം നിര്‍വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1910ല്‍ വെല്ലൂരില്‍ ജനിച്ച ഡോ. മാല്‍ക്കം ആദിശേഷയ്യ ഇംഗ്ലണ്ടില്‍ ഉന്നത പഠനം പൂര്‍ത്തീകരിച്ചശേഷം 1940ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനയി ചേര്‍ന്നു. 1948ല്‍ യുനെസ്കോയില്‍ സേവനമാരംഭിച്ച അദ്ദേഹം 1970ല്‍ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ വിരമിച്ചു.
1971ല്‍ ഭാര്യ എലിസബത്തുമായി ചേര്‍ന്ന് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റല്‍ സ്റ്റഡീസിന് തുടക്കം കുറിച്ചു. ദിര്‍ഘകാലം തമിഴ്നാട് ആസൂത്രണ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച മാല്‍ക്കം ആദിശേഷയ്യ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗം, മദ്രാസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എന്നി നിലകളിലും സേവനമനുഷ്ഠിച്ചു.
1976ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1978ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. തമിഴ്നാട് ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ പ്രസിഡന്‍റായിരിക്കെ 1984ലാണ് അന്തരിച്ചത്.
മാല്‍ക്കം ആദിശേഷയ്യയുടെ പേരില്‍ വികസനോൻമുഖ പഠന മേഖലയിലെ മികവിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം 2009ല്‍ പ്രഫ. സി.പി. ചന്ദ്രശേഖറിന് ലഭിച്ചിരുന്നു.