മോട്ടോര്‍ വാഹന ഭേദഗതി നിയമം: നാല് വർഷത്തിനിടെ പിഴയായി ലഭിച്ചത് 7870.28 കോടി

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പിലാക്കിയതുവഴി വാഹന ഉടമകളില്‍ നിന്ന് രാജ്യമൊട്ടാകെ പിഴയായി ഈടാക്കിയത് 7870.28 കോടി രൂപ. ലോക്സഭയില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം. 2019 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഫെബ്രുവരി വരെ ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലെ വാഹന യാത്രക്കാരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പുകള്‍ പിഴയായി ഈടാക്കിയതാണ് ഈ തുക. 2019ലാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. 

2016 മാര്‍ച്ച് 1 മുതല്‍ 2019 ഓഗസ്റ്റ് 31 വരെ പിഴയായി ഈടാക്കിയത് 1712.79 കോടി രൂപ മാത്രമാണ്. 1.70 കോടി നോട്ടീസുകള്‍ നല്‍കി 2345 കോടി രൂപയും  മോട്ടോര്‍ വാഹന വകുപ്പ് പിരിച്ചെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019-23 കാലഘട്ടത്തില്‍ 14.77 കോടി നോട്ടീസുകള്‍ നല്‍കി 19,814 കോടി രൂപ ഈടാക്കുവാനാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

കേരളത്തില്‍ 2016- 19 കാലഘട്ടത്തില്‍ ആകെ നല്‍കിയിരുന്ന നോട്ടീസ് വെറും 23 ആയിരുന്നു. നോട്ടീസ് തുക 17800 രൂപയും പിരിഞ്ഞു കിട്ടിയത് 49250 രൂപയുമാണെങ്കില്‍ 2019 -23 കാലഘട്ടത്തില്‍ 87,977,01 നോട്ടീസ് നല്‍കി 557.40 കോടി രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. ഇതില്‍ 342.52 കോടി രൂപ സര്‍ക്കാരിന് പിരിഞ്ഞു കിട്ടി.

കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് 2022 ഒക്ടോബറില്‍ 5,31,441 നോട്ടീസുകള്‍ നല്‍കി, 39,69,12,027 രൂപ പിഴ  ചുമത്തി, 18,59,65,345 രൂപ പിരിച്ചെടുത്തു. 2022 നവംബറില്‍ 499745 നോട്ടീസുകള്‍ നല്‍കി, 30,91,20,582 രൂപ പിഴ  ചുമത്തി, 17,54,48,749 രൂപ പിരിച്ചെടുത്തു. 2022 ഡിസംബറില്‍ 514330 നോട്ടീസുകള്‍ നല്‍കി, 30,45,12,097 രൂപ പിഴ  ചുമത്തി, 16,45,34,720 രൂപ പിരിച്ചെടുത്തു. 

Hot Topics

Related Articles