വിമാനത്തിലെ ടോയ്ലെറ്റിൽ ഐഫോൺ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച്‌ 14 വയസുകാരിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റില്‍. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസണ്‍ III ആണ് അറസ്റ്റിലായിരിക്കുന്നത്.
7 -നും 14 -നും ഇടയില്‍ പ്രായമുള്ള മറ്റ് നാല് പെണ്‍കുട്ടികളുടെ വീഡിയോകള്‍ കൂടി തോംസണ്‍ നേരത്തെ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ആരോപിച്ചു. നോർത്ത് കരോലിനയിലെ ഷാർലറ്റില്‍ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങള്‍ കൈവശം വച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു എന്ന് അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി.

2023 സെപ്തംബർ 2 -ന് ഷാർലറ്റില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1441-ലായിരുന്നു സംഭവം. പെണ്‍കുട്ടി ടോയ്‍ലെറ്റ് ഉപയോഗിക്കണം എന്ന് പറഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസ് ബാത്ത്റൂം ഉപയോഗിക്കാൻ പറഞ്ഞത് തോംസണ്‍ തന്നെയായിരുന്നു. പെണ്‍കുട്ടി ബാത്ത്‍റൂമില്‍ കയറുന്നതിന് തൊട്ടുമുമ്ബ് ഇയാളും ബാത്ത്‍റൂമില്‍ കയറി. ടോയ്‍ലെറ്റ് ഉപയോഗിച്ചതിന് ശേഷമാണ് പെണ്‍കുട്ടി സീറ്റിന് പിൻഭാഗത്ത് ഐഫോണ്‍ വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് തന്നെ പകർത്തുകയായിരുന്നു എന്നും അവള്‍ക്ക് ബോധ്യമായി. ബാത്ത്‍റൂമില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുമ്ബ് അവള്‍ തന്റെ ഫോണില്‍ അതിന്റെ ചിത്രവും പകർത്തിയിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. തോംസണ്‍ ജോലി ചെയ്തിരുന്ന വിമാനത്തില്‍ മറ്റ് നാല് പെണ്‍കുട്ടികള്‍ ബാത്ത്‍‌റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് 2024 ജനുവരിയില്‍ വിർജീനിയയിലെ ലിഞ്ച്ബർഗില്‍ വച്ചാണ് തോംസണ്‍ അറസ്റ്റിലായത്. അതിനുശേഷം ഇയാള്‍ ഫെഡറല്‍ കസ്റ്റഡിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് വഴി സൃഷ്ടിച്ച, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ നൂറുകണക്കിന് ചിത്രങ്ങള്‍ തോംസണ്‍ തൻ്റെ ഐക്ലൗഡ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതല്‍ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.

Hot Topics

Related Articles