“കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു; കേരളത്തിൽ LDF മൂന്നാമതും അധികാരത്തിൽ വരും”; എം.വി.ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തൽ വരുത്തിയാണ് സമ്മേളനങ്ങൾ സമാപിച്ചത്. കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും. അത് ലക്ഷ്യമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. 2026 ൽ ആര് നയിക്കണം, ആര് മുഖ്യമന്ത്രിയാകണം എന്നൊക്കെ അപ്പോഴേ തീരുമാനിക്കുകയുള്ളൂ. മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Advertisements

നവ കേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. സമ്മേളനത്തിലെ ചർച്ചക്ക് ശേഷം അന്തിമ രൂപം നൽകും. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം എം വി ഗോവിന്ദൻ. കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട ചില വാർഡുകളിൽ എസ്ഡിപിഐ വിജയിക്കാൻ കാരണമായി. UDF വോട്ടുകൾ SDPI യിലേക്ക് പോയി. LDF- വോട്ട് അവിടെ വർധിക്കുകയാണ് ചെയ്തത്. SDPI യെ ജയിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരും എന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വിമർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഭാഗത്ത് ബിജെപിയുമായി മറുഭാഗത്ത് എസ്ഡിപിഐയുമായി കോൺഗ്രസ് കൂട്ട് കൂടുന്നു. തിരുവനന്തപുരം ശ്രീവരാഹം വാർഡിലും കോൺഗ്രസ് വോട്ടുകൾ കുത്തനെ കുറഞ്ഞു. ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു. BJP ക്ക് അട്ടിമറി ജയം നേടാൻ അനുകൂലമായ നടപടിയാണ് കോൺഗ്രസ് ചെയ്തത്. എന്നിട്ടും ശ്രീവരാഹത്ത് LDF ന് ജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

കടൽ ഖനനത്തിൽ ഇടതുപക്ഷ സർക്കാർ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇടത് എംപി പാർലമെൻ്റ്റിന് പുറത്ത് പ്രതികരിച്ചു. കടൽ ഖനനത്തിൽ UDF രാഷ്ട്രിയം കളിക്കുന്നു. യോജിച്ച സമരത്തിൽ നിന്നും പിന്മാറി. കേരളത്തിന്റെ താൽപര്യമല്ല യുഡിഎഫിനുള്ളത്.

വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല എന്ന കോൺഗ്രസ് വിമർശനം അസംബന്ധമാണ്. അസംബ്ലിയിൽ തന്നെ മുഖ്യമന്ത്രി പ്രതികരിച്ചതല്ലേ. ഇതൊന്നും മനസ്സിലാക്കാതെയാണ് പ്രതികരണം. ലോകത്തെങ്ങും ഇങ്ങനെയൊരു പ്രതിപക്ഷം ഇല്ല. രാഷ്ട്രീയ സത്യസന്ധത പുലർത്താൻ കേരളത്തിലെ യുഡിഎഫിന് ആകുന്നില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

ആശാവർക്കർമാർ ശത്രുക്കളല്ല. അവരുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്. സർക്കാർ ആശാവർക്കർമാർക്ക് അനുകൂലമായ സമീപനം തന്നെ സ്വീകരിക്കും. ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കണം എന്നു തന്നെയാണ് സിപിഐഎമ്മിന്റെയും ആഗ്രഹം. ആശാവർക്കർമാരോട് ശത്രുതാപരമായ ഒരു നിലപാടും ഇല്ല. 

രാഷ്ട്രീയമായി ഇടപെടൽ നടത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ആശാവർക്കുമാരുടെ സമരം ആരംഭിച്ചത് സിഐടിയു യൂണിയനാണ്. ഞങ്ങളാരും ഒരു സമരത്തിനും എതിര് നിൽക്കുന്നവരല്ല. ആശാവർക്കർമാരുടെ സമരത്തിൽ എസ്ഡിപിഐ ഉണ്ട്, ജമാഅത്തെ ഇസ്ലാമിയുണ്ട് എസ്‌യുസിഐ ഉണ്ട്. കേരളത്തിന്റെ വികസനത്തിന് എതിരായി നിൽക്കുന്ന ടീമാണിത്.ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെയും ഇവർ രംഗത്ത് വന്നിരുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.