കണ്ണൂർ :എം വി. ഗോവിന്ദന് നയിക്കുന്ന ജാഥ പ്രച്ഛന്ന വേഷ യാത്രയെന്ന് ബി ജെ പി നേതാവ് പി കെ. കൃഷ്ണദാസ്
വേഷം കെട്ടു യാത്രയിലൂടെ ഭരണ പരാജയം മൂടി വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഭരണാധികാരിക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഇല്ലാതായത് എങ്ങനെയെന്ന് സി പി എം വിലയിരുത്തണം.
മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്.
സി പി എം – മാഫിയാ ബന്ധങ്ങളാണ് അനുദിനം പുറത്തു വരുന്നത്. ആകാശ് തില്ലങ്കരി മുതൽ ശിവശങ്കര്‍ വരെയുള്ളവരുടെ മാഫിയ സ്വണ്ണക്കടത്തു ബന്ധവും അതുണ്ടാക്കിയ മാനക്കേടും സി പി എമ്മിനെ വേട്ടയാടുകയാണ്. പാർട്ടിയ്ക്കകത്ത് ഇത് അഭ്യന്തരപ്പിണക്കങ്ങളും വർദ്ധിപ്പിച്ചിരിക്കു കയാണ്.
ഈ സത്യങ്ങളെ പ്രതിരോധിക്കാനാണ് സി പി എം സംസ്ഥാന സെക്രട്ടറിയെത്തന്നെ ഇറക്കി വിട്ടുകൊണ്ടുള്ള പൊറാട്ടുനാടക യാത്ര ആരംഭിച്ചിരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.