കോട്ടയം :മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യ സഭാ എം. പി യുമായ അഡ്വ. ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയെ സ്വാഗതം ചെയ്യാൻ മുന്നൊരുക്കങ്ങളുമായി കോട്ടയം ജില്ലാ മഹിളാ കോൺഗ്രസ്. ജൂലൈ ഒന്നിന് രാവിലെ 9.30ന് ചങ്ങനാശേരി പെരുന്നയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഒൻപത് ദിവസം കൊണ്ട് കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എത്തിച്ചേരും.
സമസ്ത ജനങ്ങൾക്കും പ്രേത്യേകിച്ചു സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരക്ഷിതത്വവും നൽകാതെ ലഹരി മാഫിയകൾക്ക് കൂട്ടു നിൽക്കുന്ന പിണറായി സർക്കാരിന്റെ ദുർ ഭരണത്തിനെതിരെയുള്ള പോരാട്ടമാണ് മഹിളാ കോൺഗ്രസ് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലൂടെയും മുൻസിപ്പാലിറ്റി/കോർപ്പറേഷനുകളിലൂടെയും സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യം ഇടുന്നത്.പിണറായി സർക്കാരിനെ അധികാര കസേരയിൽ നിന്നും വലിച്ചിറക്കി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിച്ചു ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന വലിയ ദൗത്യം നിർവഹിക്കുകയാണ് ലക്ഷ്യം എന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ചാർജ് വഹിക്കുന്ന വി. പി സജീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കോട്ടയത്ത് ചാർജ് ഉള്ള കെപിസിസി ജനറൽ സെക്രെട്ടറി ഐ കെ രാജു, ഷാമില ബീഗം, അന്നമ്മ മാണി, മഞ്ജു എം ചന്ദ്രൻ, വിജയമ്മ ബാബു, ഗീത ശ്രീകുമാർ, അനുപമ വിശ്വനാദ്, ജിജിമോൾ കെ തോമസ് എന്നിവർ പ്രസംഗിച്ചു.