മാഞ്ചസ്റ്റർ ഡെർബിയിൽ തകർപ്പൻ വിജയവുമായി യുണൈറ്റഡ്; റൊണാൾഡോ പോയതിനു പിന്നാലെ മാഞ്ചസ്റ്റർ വിജയവഴിയിലെന്ന് ആരാധകർ; താരമായി റാഷ് ഫോർഡും ബ്രൂണോ ഫെർണ്ണാണ്ടസും

ഓൾഡ് ട്രാൻസ്‌ഫോർഡ്: സ്വന്തം തട്ടകത്തിൽ വിരുന്നിനെത്തിയ സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ ഡെർബിയിൽ വിജയം സ്വന്തമാക്കി യുണൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളിന് യുണൈറ്റഡ് സിറ്റിയെ തകർത്തതിന്റെ പഴി പോലും യുണൈറ്റഡ് ആരാധകർ ചാർത്തുന്നത് ടീം വിട്ട സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ചുമലിലാണ്. റോണോ ടീം വിട്ടതിന് പിന്നാലെ യുണൈറ്റഡ് തകർപ്പൻ വിജയങ്ങൾ തുടരുകയാണ് എന്നാണ് ആരാധകരുടെ വാദം.

സ്വന്തം തട്ടകത്ത് ഒട്ടും ആധിപത്യമില്ലാതെയായിരുന്നു യുണൈറ്റഡിന്റെ കളി. അറുപതാം മിനിറ്റിൽ കെവിൻ ഡിബ്രുയിനെ നൽകിയ പാസിൽ നിന്ന് ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ലീഡ് നൽകി. ഈ ലീഡിന്റെ പേരിൽ പന്ത് ഹോൾഡ് ചെയ്ത് കളിച്ച സിറ്റിയ്ക്കു തിരിച്ചടി നൽകിയാണ് 78 ആം മിനിറ്റിൽ ബ്രൂണോ ഫെർണ്ണാണ്ടസിന്റെ ഗോൾ വന്നത്. കാസിമിറോയുടെ പാസിൽ നിന്നും ഫെർണ്ണാണ്ടസ് ആദ്യം ഗോൾ നേടി. 82 ആം മിനിറ്റിൽ ഗർണ്ണാച്ചോയുടെ പാസ് ഗോളാക്കിയാണ് റാഷ് ഫോർഡ് ചുവന്ന ചെകുത്താന്മാരെ വിജയത്തിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിൽ 29 ശതമാനം മാത്രമായിരുന്നു യുണൈറ്റഡിന്റെ കൈവശം പന്തുണ്ടായിരുന്നത്. സിറ്റി 70 ശതമാനം പന്ത് കൈവശം വച്ചിട്ടും വിജയം മാത്രം എത്തിപ്പിടിക്കാൻ സാധിച്ചില്ല. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ആഴ്‌സണലിന് പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് 44 ഉം, സിറ്റിയ്ക്ക് 39 ഉം പോയിന്റുള്ളപ്പോൾ മൂന്നാമതുള്ള യുണൈറ്റഡിന് 38 പോയിന്റാണ് ഉള്ളത്.

Hot Topics

Related Articles