മഅദനി നാളെ കേരളത്തിലെത്തും ;ശാസ്താംകോട്ടയിലെ വീട്ടിലേക്ക് പോകുവാൻ സാധ്യത;ജൂലൈ 10 വരെ കേരളത്തിൽ;സുരക്ഷയുടെ ചെലവ് സ്വയം വഹിക്കും

ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് അബ്ദുനാസര്‍ മഅദനി നാളെ കേരളത്തിലെത്തും. മഅദനിയുടെ സുരക്ഷക്കായുള്ള ബെംഗളൂരു സിറ്റി ആംഡ് റിസര്‍വ് പൊലീസിന്റെ സമയ ക്രമം ലഭിക്കുന്നതോടെ യാത്ര ക്രമീകരിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം കൊല്ലം ശാസ്താംകോട്ടയിലെ വീട്ടിലേക്ക് പോകുവാനാണ് സാധ്യത.

Advertisements

സുരക്ഷക്കായിയെത്തുന്ന പൊലീസുകാരുടെ മുഴുവന്‍ ചെലവും മഅദനി വഹിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിയുന്ന പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. വീട്ടിലെത്തിയതിനു ശേഷം ചികിത്സ സംബന്ധിച്ചും തീരുമാനമെടുത്തേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നലെയാണ് മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും മഅദനി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.