“ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനും കഴിയട്ടെ, നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല” : ഇത്തക്ക് പിറന്നാൾ ആശംസകളുമായി കുഞ്ഞനിയൻ

സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക. ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദുൽഖർ പറയുന്നു. സുറുമിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കു വെച്ചാണ് ദുൽഖർ ആശംസകൾ അറിയിച്ചിരിക്കുന്നത്.

“എന്റെ ഇത്തക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല”, എന്നാണ് ദുൽഖർ കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെപോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താൽപര്യം ഇല്ലെന്നാണ് സിനിമാ താല്പര്യത്തെ കുറിച്ച് മുമ്പൊരിക്കൽ സുറുമി പറഞ്ഞത്. ചിത്രരചനയിൽ മികവ് തെളിയിച്ച വ്യക്തിയാണ് സുറുമി. സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുമ്പ് വില്‍പനയ്‌ക്ക് വെച്ചിരുന്നു.

Hot Topics

Related Articles