മദ്യ ലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പ് നല്കിയിട്ട്, അധികാരം ലഭിച്ചപ്പോൾ വ്യാപകമായി ബാറുകളും മദ്യവില്പനശാലകളും തുറന്ന് നാടിനെ മദ്യ ത്തിൽ മുക്കിയ എൽ ഡി എഫിന്റെ സർക്കാരിനുള്ള താക്കീത് കൂടിയാണ് പുതുപ്പള്ളിയിലെ വൻ തോൽവി എന്ന് മദ്യനിരോധന സമിതി. ജനവികാരം ഉൾകൊണ്ട്, മദ്യ പ്രോത്സാഹന നയം തിരുത്താനും, മദ്യശാലകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും സർക്കാർ ഉടൻ തയ്യാറാകണം.
മദ്യപിയ്ക്കുന്ന ശീലമില്ലാത്തവരെപ്പോലും മദ്യപിപ്പിച്ചേ അടങ്ങൂ എന്ന ദുർവാ ശിയോടെയാണ് എൽ ഡി എഫ് സർക്കാർ മദ്യനയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് സമയത്ത് “ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്കൂളുകളാണ് എന്ന് പറഞ്ഞ് വോട്ട് വാങ്ങിയ എൽ ഡി എഫ് കഴിഞ്ഞ 7 വർഷത്തിനിടയിൽ സംസ്ഥാനത്ത് പുതുതാ യി തുറന്നത് 722 ബാറുകളാണ്. പിണറായി വിജയൻ ആദ്യം മുഖ്യമന്ത്രിയാകുന്ന സ മയത്ത് വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ തുറന്നിരിക്കുന്നത് 751 ബാറുകളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനൊപ്പം ബിവറേജസി ന്റെ 309 മദ്യക്കടകളും 5170 കള്ള് ഷാപ്പുകളും വിദേശ മദ്യം വിളമ്പുന്ന നിരവധി ക്ലബ്ബുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇതുകൊണ്ടും മതിയാകാതെ, ബിവറേ ജസിന്റെ 250 മദ്യശാലകൾ കൂടി തുറക്കാനും മുന്നൂറോളം ബാറുകൾ കൂടി അനുവദിക്കാനും സജീവമായ ചർച്ചകൾ നടക്കുകയാണ്. പാർട്ടിയുടെയും സർക്കാരിന്റെ യും ഏറ്റവും വലിയ വരുമാന മാർഗ്ഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണു ന്നത് മദ്യക്കച്ചവടമാണ്.
ലഹരിയോടുള്ള നിലപാടിൽ, കാപട്യത്തിന്റെ പ്രതിരൂപമായി എൽ ഡി എഫ് മാറിയിരി ക്കുന്നു. ഒരു വശത്ത് സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമായി പ്രസംഗിക്കുന്ന അ വർ, മറുവശത്ത് മദ്യമൊഴുക്കി, കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും തകർക്കു ന്നു. ലഹരിയ്ക്കെതിരെ ശക്തമായി പോരാടണമെന്ന്, ആഹ്വാനം ചെയ്യുന്ന അവർ ത ന്നെ, മദ്യം പോഷകാഹാരമാണെന്നും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണ മെന്നും പ്രസംഗിക്കുന്നു. ‘നാടെങ്ങും മദ്യമൊഴുക്കി, കുടുംബം തകർക്കുന്ന, എൽ ഡി എഫ് സർക്കാരിന് വോട്ട് നൽകരുതേ’ എന്നഭ്യർത്ഥിച്ചുകൊണ്ട് മദ്യനിരോധനസമിതി, പുതുപ്പള്ളി മണ്ഡല ത്തിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു.
മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി.ആർ. കൈമൾ കരുമാടി, കെ എം ഫിലിപ്പ്, അഡ്വ. സുജാത എസ്. വർമ്മ, ഇയ്യച്ചേരി പ ത്മിനി, ജില്ലാ പ്രസിഡന്റ് പി. മഹിളാമണി, പ്രഫ. സി. മാമച്ചൻ എന്നിവർ പത്രസമ്മേ ളനത്തിൽ പങ്കെടുത്തു.