ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശനമായ നടപടിസ്വീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂർ : ലഹരി മാഫിയക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ലഹരി മോചന സ്‌നേഹ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

18 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവജനതക്കിടയില്‍ എംഡിഎംഎ അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു. ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. പുതിയ തലമുറയുടെ നാശം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയേയും സാരമായി ബാധിക്കുന്ന ഈ വിപത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഗാന്ധി സ്മൃതിയില്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരായ സന്ദേശം ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരിവസ്തുക്കളുടെ മായിക ലോകത്തേക്ക് വഴുതി വീഴാതെ, പ്രതിസന്ധികളേയും പ്രലോഭനങ്ങളെയും നേരിട്ട് മുന്നോട്ട് പോവാന്‍ വിദ്യാര്‍ഥികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
അടൂരും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്‌നേഹ സന്ദേശ റാലി അടൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

തുടര്‍ന്ന് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് പറക്കോടിന്റെ ലഹരി വിരുദ്ധ ചുവര്‍ച്ചിത്ര രചനയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, ഡിവൈഎസ്പി ആര്‍. ജയരാജ്, നഗരസഭ മുന്‍ ചെയര്‍മാന്‍ ഡി. സജി, മദര്‍ തെരേസ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ്് എസ്. മനോജ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജീവ്. ബി. നായര്‍, ഇന്‍സ്‌പെക്ടര്‍ ബിജു എന്‍ ബേബി, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍-ഇന്‍-ചാര്‍ജ് വി. ഷാജി, തോമസ് ജോണ്‍ മോളേത്ത്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഡോ.ഫാ. റെജി മാത്യൂസ്, രാജന്‍ സുലൈമാന്‍, പ്രൊഫ. ഇട്ടി വര്‍ഗീസ്, കെ. ബിന്ദു, വര്‍ഗീസ് പേരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.