കോട്ടയം :കെപിഎംഎസ് കോട്ടയം താലൂക്ക് യൂണിയൻറെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയെവികൃതമാക്കി ഫെയ്സ്ബുക്ക് വഴി പ്രചരണം നടത്തിയതിനെതിരെ കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തി ധർണ്ണകെപിഎംഎസ് ജില്ലാ സെക്രട്ടറി എൻ കെ റെജി ഉദ്ഘാടനം ചെയ്തു. കോബ്ര കൈ എന്ന ഐഡി ഉപയോഗിച്ചവനെയുംഇതിനു ഗൂഢാലോചന നടത്തിയവരെയുംഉടൻ അറസ്റ്റ് ചെയ്തു തുറങ്കൽ അടയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
യൂണിയൻ പ്രസിഡണ്ട് ജോമോൻ പനച്ചിക്കാട് അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറിഗിരീഷ് വള്ളംകുളം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോയ് പുതുവൽ
സി.മോനിച്ചൻ
യൂണിയൻ ട്രഷറർ സതീഷ് ഐമനം
ടി കെ ചെല്ലപ്പൻ, മിനിമോൾ, അഭിലാഷ് കെ.എസ്
രാജേഷ് കുമരകം,
അനീഷ് എസ്,
ഗോപി .എം.വി,
.സുജിത്ത്,
സുധീഷ് മലരിക്കൽ, പ്രഭ കുമരകം,
ശ്രീകുമാർ, സനൽ ളാക്കാട്ടൂർ, രാജു തിരുത്തി, എന്നിവർ സംസാരിച്ചു.