കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് വേദിയില്‍ നിന്നും വിട്ടുനിന്ന മിമിക്രി കലാകാരന് മഹേഷ് കുഞ്ഞുമോന് ഈയിടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.ജയിലര്‍ സിനിമയുടെ സ്പൂഫ് വീഡിയോയുമായി എത്തിയ മഹേഷിന്റെ പ്രകടനത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈയിടെ ചാനല്‍ പരിപാടികളിലും മഹേഷ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഓക്കെ ആണെന്ന ധാരണയില്‍ പ്രോഗ്രോമിന് വിളിക്കുന്നവരോട് ഒരു വേദിയില്‍ ഒരു മുഴുനീള പെര്‍ഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹേഷ്. പൂര്‍ണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
മഹേഷിന്റെ കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Hi friends,
കോമഡി ഉത്സവവേദിയില്‍ വീണ്ടും വരാൻ കഴിഞ്ഞതില്‍ എനിക്ക് നിങ്ങളെപ്പോലെ തന്നെ വളരെ സന്തോഷമുണ്ട്.എന്നാല്‍ എല്ലാവരും ഞാൻ ആരോഗ്യപരമായി പൂര്‍ണമായും ഭേദപ്പെട്ടന്ന് കരുതുന്നവരാണ്. എനിക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഒരു വേദിയില്‍ ഒരു മുഴുനീള പെര്‍ഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് കഴിയില്ല. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ഞാൻ ഓക്കെ ആണെന്ന തെറ്റിദ്ധാരണയില്‍ പ്രോഗ്രാമിന് വിളിക്കുകയാണ്. പൂര്‍ണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.
മഹേഷ് കുഞ്ഞുമോൻ.
കഴിഞ്ഞ ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് മഹേഷിനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ സീരിയല്‍-സിനിമ താരം കൊല്ലം സുധി മരിച്ചിരുന്നു.