റിസര്‍വ് നിരയെ പരീക്ഷിക്കാൻ ഇന്ത്യ ; ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

കൊളംബോ : ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചതിനാലും ബംഗ്ലാദേശ് പുറത്തായതിനാലും ഇന്നത്തെ മത്സരത്തിന് പ്രസക്തയില്ല. അതിനാല്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച്‌ ആശ്വാസ ജയം നേടുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.

ടൂര്‍ണമെന്റില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന സൂര്യകുമാര്‍ യാദവിന് ഇന്ന് അവസരം ലഭിച്ചേക്കും. എന്നാല്‍ ഏത് നമ്പറിലാവും സൂര്യ കളിക്കുകയെന്നതാണ് അറിയേണ്ടത്. വിരാട് കോഹ്‌ലിക്ക് അവസരം നല്‍കിയാല്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ ലഭിച്ചേക്കും. ഏകദിന ക്രിക്കറ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്ത സൂര്യകുമാറിന് മൂന്നാം നമ്പര്‍ തിളങ്ങാനുള്ള അവസരമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രേയസ് അയര്‍ മടങ്ങിയെത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാൻ കിഷാൻ പുറത്തിരുന്നേക്കും. ബൗളിങ്ങില്‍ മുഹമ്മദ് ഷമിയാണ് അവസരം കാത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇതുവരെ 14 തവണ ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഒരു തവണ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. 13 തവണ ഇന്ത്യ വിജയിച്ചു.

Hot Topics

Related Articles