തലയോലപ്പറമ്പ്:
മഹിളാ അസോസിയേഷൻ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.വർഗീയതയ്ക്കും സാമൂഹ്യ ജീർണതകൾക്കുമെതിരെ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജാഥ ബ്രഹ്മമംഗലം ചാലുങ്കലിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.ഷീജഅനിൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ രഞ്ജുഷഷൈജി, വൈസ് ക്യാപ്റ്റൻ ജയ അനിൽ, മാനേജർ പി. കെ.മല്ലിക,ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യസുകുമാരൻ, അസോസിയേഷൻ ഭാരവാഹികളായ കൃഷ്ണകുമാരി, സുനിത അജിത്ത്,എൽ.ബിന്ദു, രേഷ്മപ്രവീൺ,ലൈല ജമാൽ,എം.ടി.ജയമ്മ, നിഷാസജി,വി.കെ. ഓമന,അഞ്ജു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements