കോട്ടയം: കോട്ടയത്ത് മഹിളാ കോൺഗ്രസിൽ കൂട്ടക്കുഴപ്പം. ഗ്രൂപ്പ് വിട്ട് ഗ്രൂപ്പ് മാറിയ ബ്ളോക്ക് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്. കോട്ടയം വെസ്റ്റ് ബ്ളോക്ക് പ്രസിഡന്റ് രശ്മി വിജയനെതിരെയാണ് ഇപ്പോൾ ഒരു വിഭാഗം ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം വിട്ടെത്തിയ രശ്മിയ്ക്ക് പാർട്ടിയിൽ സ്ഥാനം നൽകിയതിനെതിരെ പ്രതിഷേധം ഉയർത്തിയത് നിലവിലിരിക്കെയാണ് മണ്ഡലം പ്രസിഡന്റിനെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.
മഹിളാ കോൺഗ്രസ് പുനസംഘടന നടക്കുന്നതിനിടയിൽ സിപിഎം വിട്ടെത്തിയ രശ്മിയ്ക്ക് മണ്ഡലം പ്രസിഡന്റ് സ്ഥാനം നൽകിയതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന രശ്മിയെ കോട്ടയം വെസ്റ്റ് ബ്ളോക്ക് പ്രസിഡന്റായി നിയമിക്കുകയായിരുന്നു. തുടർന്ന്, സ്ഥാനം ഏറ്റെടുത്ത ശേഷം രശ്മി കെ.സി ജോസഫ് നേതൃത്വം നൽകുന്ന വിശാല എഗ്രൂപ്പിലേയ്ക്കു മാറിയതാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രശ്മിയുടെ ഭർത്താവ് ഇപ്പോഴും സിപിഎം പ്രവർത്തകനായി നിലകൊളളുകയാണ് എന്നാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് വിട്ട് രശ്മി മാറിയത് സ്ഥാനം സംരക്ഷിക്കാനാണെന്നും മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായാണ് ഇപ്പോൾ മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്. ഗ്രൂപ്പ് വിട്ട് മാറിയ രശ്മിയെ പുറത്താക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.