വനിതാ ദിനത്തിൽ പ്രതീക്ഷയുടെ പ്രതീകമായി വെള്ളരി പ്രാവിനെ പറത്തി മഹിളാ കോൺഗ്രസ്

കോട്ടയം: രൂക്ഷമായ ലഹരിവ്യാപനത്തിനും വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെയും വനിതാ ദിനത്തിൽ നൂൺ വാക്ക്-ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി കോട്ടയം ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റി.പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ താറുമാറായ ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് യു ഡി എഫ് ഭരണം തിരിച്ചു വരുമ്പോൾ നാടിന്റെ സമാധാനം തിരിച്ചു വരും എന്ന പ്രതീക്ഷയോട് സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി വിട്ട് മുൻ ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തു ഒരു കസ്റ്റഡി മരണങ്ങളും ഉണ്ടാകാത്തതിന് കാരണം ആഭ്യന്തര വകുപ്പിന്റെ കൃത്യ നിർവഹണത്തിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു.

Advertisements

പിണറായി സർക്കാർ അധികാരത്തിലേറിയ പ്പോൾ പറത്തിവിട്ട വെള്ളരി പ്രാവ് ചത്തു പോയതുമുതൽ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് നിർജീവമാണ് എന്നും മുൻ ആഭ്യന്തര മന്ത്രിയെക്കൊണ്ട് വെള്ളരിപ്രാവിനെ പറത്തുന്നത് നാടിന്റെ നഷ്ടപ്പെട്ട സമാധാനം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ആണെന്ന് ബെറ്റി ടോജോ പറഞ്ഞു. അധ്യാപികയും സാഹിത്യകാരിയുമായ സുമിന കെ ബെന്നി ലഹരി വിരുദ്ധ സന്ദേശം നൽകി.നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ലഹരിക്കടിമകളാ കാതിരിക്കാൻ വേണ്ട എല്ലാ മുൻ കരുതലുകളും വേണമെന്നും അവർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാമില ബീഗം മുഖ്യപ്രഭാഷണം നടത്തി. അന്നമ്മ മാണി,സിസി ബോബി,ബെൻസി ബൈജു, ജിജി കെ തോമസ്,പുഷ്പ സുരേഷ്,മായ രാഹുൽ, സുനിത , പ്രീത രാജേഷ്,ജയ ഷാജി ഉമകുമാരി,ഡാനി ജോസ്, ജിഷ രാജപ്പൻ, അമ്പിളി ബിനീഷ്, സവിത ജോമോൻ, വത്സല കെ എൻ,ജയശ്രീ പ്രേഹ്ലാദൻ, ശ്രീകല ഹരി,കുമാരി കരുണാകാരൻ, ബീന രാജേന്ദ്രൻ,സന്ധ്യ സുരേഷ്, ഷീജ ഹരിദാസ്, വിജയമ്മ ബാബു,നിഷ കൊച്ചുമോൻ,ആനി ബിജോയ്‌, സൗമ്യ സേവ്യർ ബെറ്റി ബിജു,ബിന്ദു ഐസക്, സീമ ജോസഫ് എന്നിവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക്‌,മണ്ഡലം, വാർഡ് തലങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നും ജില്ലാ പ്രസിഡന്റ്‌ബെറ്റി ടോജോ അറിയിച്ചു.

Hot Topics

Related Articles