തിരുവനന്തപുരം : ഒരു വശത്ത് ജനാധിപത്യം, ബൂര്‍ഷ്വാകള്‍ക്ക് എതിര് എന്നൊക്കെ കമ്മ്യൂണിസ്റ്റുകള്‍ പറയും. പക്ഷെ കാണുന്നതെല്ലാം ഇതിന് എതിരായ കാര്യങ്ങളാണെന്ന് ഇപ്പോഴത്തെ സിപിഎം ഭരണത്തെ ചൂണ്ടിക്കാട്ടി മേജര്‍ രവി.വാസ്തവത്തില്‍ ഗവര്‍ണര്‍ക്ക് കേരളത്തിലെ ജനങ്ങളോട് അല്പം പക്ഷപാതിത്വമുണ്ട്. അല്ലെങ്കില്‍ അദ്ദേഹത്തിന് ഈ എസ്എഫ്ഐക്കാര്‍ക്ക് എതിരെ ഏതറ്റവും വരെ വേണമെങ്കില്‍ പോകാം. പക്ഷെ അദ്ദേഹം അത് ചെയ്യുന്നില്ല. – മേജര്‍ രവി ചൂണ്ടിക്കാട്ടി.
ഗോവിന്ദന് മാഷ് എന്തിനാണ് മുഖ്യമന്ത്രിയുടെ മകളുടെ പ്രശ്നത്തെ സംരക്ഷിക്കാന്‍ പോകുന്നത്. അസംബ്ലിയില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുവദിക്കില്ല എന്ന് സര്‍ക്കാര്‍ ഇറങ്ങിപ്പോവുക മാത്രമാണ് കോണ്‍ഗ്രസുകാര്‍ ചെയ്തത്. എന്നാല്‍ കെ.എം. മാണിസാറിനെതിരെ ഒരു പ്രമേയം സിപിഎം അവതരിപ്പിച്ചപ്പോള്‍ അതിന് അനുവദിക്കാത്തതിന് അസംബ്ലി തല്ലിയൊടിച്ച ചരിത്രം സിപിഎമ്മിനുണ്ട്. അവരില്‍ പലരും ഇപ്പോള്‍ മന്ത്രിമാരായി ഇരിക്കുന്നുണ്ട്. – മേജര്‍ രവി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതെങ്കിലും മന്ത്രിമാരുടെ മക്കള്‍ അടികൊണ്ട് ആശുപത്രിയില്‍ കിടന്നിട്ടുണ്ടോ. ഇല്ല. പ്രതികരിക്കാന്‍ പോകുന്ന എസ് എഫ് ഐക്കാരെ ആവേശം കൊള്ളിക്കാന്‍ പലരും ഉണ്ടാകും. പക്ഷെ ഗവര്‍ണറെ തടഞ്ഞ 15 എസ് എഫ് ഐക്കാര്‍ ജയിലില്‍ പോയപ്പോള്‍ ആരെയും കണ്ടിട്ടില്ല. ഗവര്‍ണര്‍ ഭയങ്കര സഹിഷ്ണുത കാണിക്കുന്നുണ്ട്. – മേജര്‍ രവി പറഞ്ഞു.
ഞങ്ങള്‍ക്കെന്ത് സിആര്‍പിഎഫ്, ഞങ്ങള്‍ക്കെന്ത് പട്ടാളം എന്നൊക്കെ മുദ്രാവാക്യത്തില്‍ പറയാം. അവര്‍ വെടിവെയ്ക്കുകയോ, കൊല്ലുകയോ ഒന്നും ചെയ്യില്ല. പക്ഷെ കാല്മുട്ടിനൊക്കെ വെടിയുണ്ടയെങ്ങാനും കൊണ്ടാല്‍ കാല് പോകും. അതുകൊണ്ട് നിങ്ങള്‍ കേന്ദ്ര സുരക്ഷാസേനയെയൊന്നും വെല്ലുവിളിക്കരുത്. ചില ഗുണ്ടകളെ യൂണിഫോമിട്ട് വിട്ടിട്ടുള്ളതൊന്നുമല്ല ഈ സിആര്‍പിഎഫ്. അവര്‍ ഏത് വിധേനെയും ഗവര്‍ണ്ണറെ സംരക്ഷിയ്ക്കും. അവര്‍ക്കറിയാം അവര്‍ സംരക്ഷിക്കേണ്ടത് ആരെയാണ്, എങ്ങിനെയാണ് സംരക്ഷിക്കേണ്ടത് എന്നെല്ലാം.- മേജര്‍ രവി പറയുന്നു.
എനിക്ക് ഈ കുട്ടികളെ (എസ് എഫ് ഐക്കാരെ) കാണുമ്പോള്‍ സഹതാപമേ തോന്നുന്നൂള്ളു. ഇവര്‍ സമരം ചെയ്യുമ്പോള്‍ പലരും പറയും നിങ്ങളെ ഞങ്ങള്‍ പ്രൊട്ടക്ട് ചെയ്യും എന്നൊക്കെ. ഒരാളും ഉണ്ടാവില്ല. കശ്മീരില്‍ ഞാന്‍ കുറേ കണ്ടിട്ടുള്ളതാണ്. മക്കളേ നിങ്ങള്‍ മലയാളത്തില്‍ മാപ്പുചോദിച്ചാല്‍ പോലും സിആര്‍പിഎഫിന് അറിയില്ല. അതുകൊണ്ട് കഴിയുന്നതും നിയമം അനുസരിക്കുന്ന പൗരന്മാരായി മാറുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. – മേജര്‍ രവി പറയുന്നു.