ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ; സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും ; രണ്ടാം സെമിയിൽ പാകിസ്ഥാൻ ഓസ്ട്രേലിയയെയും

ബ്ലൂംഫോണ്ടെയ്ൻ : ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് സെമി ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ സെമി പോരാട്ടത്തിനു തുടക്കമാകും.ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലാണ് മറ്റൊരു സെമി. വ്യാഴാഴ്ചയാണ് പാക്കിസ്ഥാൻ x ഓസ്ട്രേലിയ സെമി ഫൈനല്‍. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 

സൂപ്പർ ഫോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നില്‍ തോല്‍വി അറിയാതെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ കൗമാരക്കാർ സെമിയില്‍ എത്തിയത്. സൂപ്പർ സിക്സിലെ ത്രില്ലർ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനു തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു പാക്കിസ്ഥാന്‍റെ സെമി പ്രവേശം. 155 റണ്‍സിന് തങ്ങളെ പുറത്താക്കിയ ബംഗ്ലാദേശിനെ 150ല്‍ പാക്കിസ്ഥാൻ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും എട്ട് പോയിന്‍റ് വീതമാണ്. എന്നാല്‍, റണ്‍റേറ്റില്‍ ഇന്ത്യക്കാണ് മുൻതൂക്കം. 

സൂപ്പർ സിക്സ് ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരാണ് ഓസ്ട്രേലിയ. ഏഴ് പോയിന്‍റുള്ള ഓസ്ട്രേലിയയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും (ആറ് പോയിന്‍റ്) സെമി ടിക്കറ്റ് കരസ്ഥമാക്കി.

Hot Topics

Related Articles