ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കേരളത്തിന് ജയവും തോൽവിയും

ഭുവനേശ്വര്‍ : കിറ്റ്‌സ്‌ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 73-ാമത്‌ ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു ജയവും തോല്‍വിയും.ഉദ്‌ഘാടന ദിനത്തില്‍ കേരളത്തിന്റെ വനിതകള്‍ ചണ്ഡീഗഢിനെ (65-58) തോല്‍പിച്ചു. പുരുഷന്മാര്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉത്തര്‍പ്രദേശിനോട്‌ 63-79 നു തോറ്റു. ഉത്തര്‍പ്രദേശിനായി രാജ്യാന്തര താരങ്ങളായ ഹര്‍ഷ്‌ ദാഗറും കുശാലും മികച്ച പ്രകടനം പുറത്തെടുത്തു. 

ലീഗ്‌ കം നോക്കൗട്ട്‌ അടിസ്‌ഥാനത്തില്‍ എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്ബ്യന്‍ഷിപ്പില്‍ 53 ടീമുകള്‍ (29 പുരുഷ, 24 വനിതകള്‍) മത്സരിക്കുന്നു. വനിതകളില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായ ഛത്തീസ്‌ഗഡ്‌ ഹരിയാനയ്‌ക്കെതിരെ 89-57 ന്റെ അനായാസ ജയം സ്വന്തമാക്കി. പുരുഷന്മാരില്‍ ചണ്ഡീഗഢ്‌ ആന്ധ്രാപ്രദേശിനെയും (92-72) പഞ്ചാബ്‌ മിസോറമിനെയും (95-53) ഹരിയാന അരുണാചല്‍ പ്രദേശിനെയും (101-15) തെലങ്കാന ഹിമാചല്‍ പ്രദേശിനെയും (82-58) ഗുജറാത്ത്‌ അസമിനെയും (82-58) ഡല്‍ഹി ഛത്തീസ്‌ഗഢിനെയും (62-59) ബീഹാര്‍ ഝാര്‍ഖണ്ഡിനെയും (54-51) തോല്‍പ്പിച്ചു.

Hot Topics

Related Articles